
കൊച്ചി: കേരള സർവ്വകലാശാലയിലെ അധ്യപക നിയമനം റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. 58 അധ്യാപക നിയമനങ്ങൾ റദ്ദാക്കിയ നടപടിയാണ് മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തത്
സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും, കേരള സർവ്വകലാശാലയും നൽകിയ അപ്പീലിലാണ് നടപടി. കേസിൽ മൂന്ന് മാസത്തിന് ശേഷം അന്തിമ വാദം കേൾക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേരള സർവകലാശാലയിലെ വിവിധ അധ്യയന വകുപ്പുകളെ ഒറ്റ യൂണിറ്റായി കണക്കാക്കിയ നിയമ ഭേദഗതിയാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി വിധിക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനങ്ങൾ റദ്ദാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam