
തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ പരീക്ഷ നടത്താൻ ഗവർണ്ണറുടെ അനുമതി. നേരത്തെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളോടും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കാൻ ഗവർണർ ആവശ്യപ്പെടുകയും ആരോഗ്യസർവകലാശാലയടക്കം പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
പിന്നീട് സർവകലാശാല ഇക്കാര്യത്തിൽ ഇളവാവശ്യപ്പെട്ട് ഗവർണ്ണറെ തന്നെ സമീപിക്കുകയായിരുന്നു. വോട്ടെണ്ണൽ കഴിഞ്ഞാലുടൻ പരീക്ഷകൾ തുടങ്ങാനാണ് ആരോഗ്യസർവകലാശാലയുടെ തീരുമാനം. പരീക്ഷ നടത്താനായാൽ മൂവായിരത്തോളം അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളും അയ്യായിരത്തോളം അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കുന്ന സാഹചര്യമുണ്ടാകും. ഇവരെ കൂടി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്നാണ് കണക്ക് കൂട്ടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam