
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് പരീക്ഷാ ഹാളുകളില്‍ ഇനി മുതല്‍ വാച്ച് ഉപയോഗിക്കുന്നതിന് ആരോഗ്യ സർവ്വകലാശാല വിലക്കേർപ്പെടുത്തി. ആറ് മെഡിക്കൽ കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് സമയം അറിയാൻ എല്ലാ പരീക്ഷാ ഹാളിലും ക്ളോക്കുകൾ സ്ഥാപിക്കാൻ സർവ്വകലാശാല നിർദ്ദേശം നൽകി.
വാച്ചിന് മാത്രമല്ല, സർവ്വകലാശാല വിലക്കേർപ്പെടുത്തിയത്. വലുപ്പമുള്ള മാലകള്‍, വള, മോതിരം തുടങ്ങിയ ആഭരണങ്ങളും ധരിക്കാൻ പാടില്ല. സാധാരണ ബോൾ പോയിന്റ് പേനകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും വിദ്യാർത്ഥികൾ കൊണ്ടുവരുന്ന വെള്ളക്കുപ്പി അനുവദിക്കേണ്ടെന്നും തീരുമാനമുണ്ട്.
ആലപ്പുഴയിലെയും എറണാകുളത്തെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും എസ്.യു.ടി, അസീസിയ, എം.ഇ.എസ്, എസ്.ആര്‍ എന്നീ സ്വാശ്രയ മെഡിക്കൽ കോളജുകളിലുമാണ് കോപ്പിയടി കണ്ടെത്തിയത്. കൂടുതല്‍ കോളജുകളില്‍ പരീക്ഷാ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങൾ കോപ്പിയടിയും പരീക്ഷാ ക്രമക്കേടും തടയാൻ സഹായിക്കുമെന്നാണ് സർവ്വകലാശാല കണക്കുകൂട്ടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam