മാമി തിരോധാനത്തിൽ ചില കാര്യങ്ങൾ അറിയാമെന്ന പ്രവാസിയുടെ വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. കുടുംബത്തിന് സുരക്ഷ നൽകിയാൽ വിവരം അന്വേഷണ സംഘത്തിന് കൈമാറാമെന്നും ഈ വ്യക്തി പറഞ്ഞിരുന്നു.

കോഴിക്കോട് : മാമി തിരോധാന കേസിൽ പ്രവാസിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ കണ്ട് മാമിയുടെ കുടുംബം. പ്രവാസി വെളിപ്പെടുത്തിയ കാര്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് മാമിയുടെ കുടുംബം അന്വേഷണ സംഘത്തെ കണ്ടത്. മാമിയെ കൊണ്ട് പോയത് അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു പ്രവാസിയുടെ വെളിപ്പെടുത്തൽൽ. ഇത് കുടുംബവും സംശയിക്കുന്ന കാര്യങ്ങളാണ്. യാത്രാവിലക്കിന് പിന്നിലുള്ള കാര്യങ്ങളെന്തെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിൽ തൃപ്തരാണെന്നും മാമിയുടെ കുടുംബം അറിയിച്ചു. മാമി തിരോധാനത്തിൽ ചില കാര്യങ്ങൾ അറിയാമെന്ന പ്രവാസിയുടെ വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. കുടുംബത്തിന് സുരക്ഷ നൽകിയാൽ വിവരം അന്വേഷണ സംഘത്തിന് കൈമാറാമെന്നും ഈ വ്യക്തി പറഞ്ഞിരുന്നു.

മാമി തിരോധാനക്കേസിലെ അന്വേഷണം ഗൾഫിലേക്കും നീളുകയാണ്. ഗൾഫിൽ നാല് പേർ അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലുണ്ട്. കാണാതാകും മുൻപ് മാമി ഗൾഫിലേക്ക് യാത്ര നടത്തിയിട്ടുള്ളത് അന്വേഷണ സംഘം പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ആരുമായൊക്കെ ഇടപെട്ടുവെന്നതും പരിശോധിച്ചിരുന്നു. ഇത്തരത്തിൽ മൂന്നോ നാലോ പേരുടെ പങ്കിൽ വ്യക്തത കിട്ടാൻ അന്വേഷണ സംഘം ശ്രമിച്ചിരുന്നു. എന്നാൽ ഇവർക്ക് യാത്ര വിലക്ക് കാരണം നാട്ടിൽ വരാനാകാത്തതും ഇവിടെ വന്നുള്ള അന്വേഷണത്തിലുള്ള പരിമിതിയും തിരിച്ചടിയായി. യാത്രാ വിലക്ക് മനപ്പൂർവ്വം സൃഷ്ടിച്ചെടുത്തതാണോയെന്നും സംശയിക്കുന്നു.