'ഏകപക്ഷീയം, സെർച്ച്‌ കമ്മിറ്റി നിയമവിരുദ്ധം'; ഗവ‍ര്‍ണ‍ര്‍ക്കെതിരെ പ്രമേയം പാസാക്കി കേരളാ സ‍ര്‍വകലാശാല

Published : Aug 20, 2022, 12:07 PM ISTUpdated : Aug 20, 2022, 01:09 PM IST
'ഏകപക്ഷീയം, സെർച്ച്‌ കമ്മിറ്റി നിയമവിരുദ്ധം'; ഗവ‍ര്‍ണ‍ര്‍ക്കെതിരെ പ്രമേയം പാസാക്കി കേരളാ സ‍ര്‍വകലാശാല

Synopsis

സെര്‍ച്ച് കമ്മറ്റിയുണ്ടാക്കിയത് ധൃതിപിടിച്ചാണെന്നും ഗവ‍ര്‍ണറുടെ തീരുമാനം ഏകപക്ഷീയമാണെന്നുമുള്ള വിമ‍ര്‍ശനമാണ് യോഗത്തിൽ ഇടത് അംഗങ്ങളുയ‍ര്‍ത്തിയത്.

തിരുവനന്തപുരം : സംസ്ഥാന ഗവ‍ര്‍ണറും യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളാ യൂണിവേഴ്സിറ്റി സെനറ്റ് പ്രമേയം പാസാക്കി. യൂണിവേഴ്സിറ്റി ആക്ട് 10(1) പ്രകാരം യൂണിവേഴ്സിറ്റി പ്രധിനിധി ഇല്ലാതെ വിസി നിയമനത്തിന് സെർച്ച്‌ കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും ആയതിനാൽ തീരുമാനം പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സെര്‍ച്ച് കമ്മറ്റിയുണ്ടാക്കിയത് ധൃതിപിടിച്ചാണെന്നും ഗവ‍ര്‍ണറുടെ തീരുമാനം ഏകപക്ഷീയമാണെന്നുമുള്ള വിമ‍ര്‍ശനമാണ് യോഗത്തിൽ ഇടത് അംഗങ്ങളുയ‍ര്‍ത്തിയത്. തീരുമാനം പിൻവലിക്കാൻ സെനറ്റ്, ചാൻസിലരോട് ആവശ്യപ്പെടണമെന്നും പ്രമേയത്തിലുണ്ട്. യൂണിവേഴ്സിറ്റിയിലെ സിപിഎം സെനറ്റ് പ്രതിനി ബാബു ജാനാണ് പ്രമേയം അവതരിപ്പിച്ചത്.

പ്രമേയത്തെ യുഡിഎഫ് പിന്തുണച്ചില്ല. ഗവർണർ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയിൽ സര്‍വകലാശാല പ്രതിനിധിയെ നിയോഗിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. വിസി പ്രമേയം അവതരിപ്പിക്കുമോ ആകാംക്ഷ. പക്ഷെ സെനറ്റ് യോഗത്തിൽ വിസി മൗനം പാലിച്ചു. ഇതോടെ സർവ്വകലാശാല എന്തായാലും സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകില്ലെന്ന് ഉറപ്പായി. ഗവർണ്ണർ രൂപികരിച്ച രണ്ടംഗ സമതിക്ക് മാത്രം വിസിയെ നിശ്ചയിക്കാനും ആകില്ല. പ്രമേയത്തിൽ ഗവർണ്ണർ എന്ത് നിലപാടെടുക്കും എന്നുള്ളതാണ് ഇനി അറിയേണ്ടത്. സേർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല ഇതുവരെ നോമിനിയെ നൽകിയിട്ടില്ല.ഇനിയെന്താകും വിഷയത്തിൽ ഗവ‍‍ര്‍ണറെടുക്കുന്ന നിലപാടെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നു. 

പ്രിയ വർഗീസിന്റെ നിയമനം: കടുപ്പിച്ച് ഗവർണർ, കണ്ണൂർ വിസിക്ക് എതിരെ നടപടിയിലേക്ക്

അതേ സമയം, ബന്ധു നിയമനത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലറെ കടന്നാക്രമിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. പദവി മറന്ന് സിപിഎം പാർട്ടി കേഡറെ പോലെയാണ് വിസി പെരുമാറുന്നതെന്ന് ഗവർണർ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സർവകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളത്. രാഷ്ട്രീയ ഇടപെടലിൽ രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സർവകലാശാലയിൽ തിരുകിക്കയറ്റി. താൻ ചാൻസലർ ആയിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട്. വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണെന്നും നിയമങ്ങളിലെ ക്രമക്കേട് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധു നിയമനങ്ങൾ സംബന്ധിച്ച്  നിരവധി പരാതികൾ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ടെന്നും ഗവർണർ വിശദീകരിച്ചു. 

'സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കണം': ഗവര്‍ണറെ പിന്തുണച്ച് വിഡി സതീശൻ 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കമ്യൂണിസ്റ്റ് കേരള'യ്ക്കും 'ജോൺ ബ്രിട്ടാസ് ഫാൻസി'നുമെതിരെ കേസ്; നടപടി ഷാനിമോൾ ഉസ്മാൻ നൽകിയ പരാതിയിൽ
'മാതൃകാ അധ്യാപികയായിരുന്ന 94 വയസ്സുള്ള അമ്മയെപ്പോലും പ്രതിയാക്കി'; ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍