D. Litt Controversy : 'വിവാദങ്ങള്‍ക്കില്ല', ഒരുമിച്ച് പോകണമെന്ന് സിന്‍ഡിക്കറ്റ്, വൈസ് ചാന്‍സലര്‍ക്ക് പിന്തുണ

Published : Jan 12, 2022, 02:43 PM ISTUpdated : Jan 12, 2022, 03:45 PM IST
D. Litt Controversy : 'വിവാദങ്ങള്‍ക്കില്ല', ഒരുമിച്ച് പോകണമെന്ന് സിന്‍ഡിക്കറ്റ്, വൈസ് ചാന്‍സലര്‍ക്ക് പിന്തുണ

Synopsis

ഡി ലിറ്റ് സാങ്കേതിക പ്രശ്നങ്ങളും പ്രോട്ടോകോൾ പ്രശ്നങ്ങളും ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്തു.

തിരുവനന്തപുരം: ചാൻസലറുമായി തർക്കത്തിനില്ലെന്നും ചാൻസലറും വിസിയും ഒരുമിച്ച് പോകണമെന്നും കേരള സർവ്വകലാശാലാ സിന്‍ഡിക്കറ്റ് (Kerala University Syndicate) ആവശ്യപ്പെട്ടു. ഡി ലിറ്റ് വിവാദത്തിൽ (D. Litt Controversy) ചാൻസലറും സർവ്വകലാശാലയും തമ്മില്‍ രൂക്ഷമായ തർക്കം നിലനിൽക്കുമ്പോഴാണ് അടിയന്തര സിൻഡിക്കറ്റ് യോഗം സര്‍വ്വകലാശാല വിളിച്ചത്. ഇടത് അംഗങ്ങളുടെ ആവശ്യപ്രകാരമായിരുന്നു യോഗം. ഗവർണര്‍ക്കെതിരെ പ്രമേയം പാസാക്കുമെന്ന് വരെ സൂചനകളുയർന്നെങ്കിലും ഒടുവിലെത്തിയത് സമവായത്തിലാണ്. വിവാദം വേണ്ടെന്ന് വിസി ആവശ്യപ്പെട്ടതോടെയാണ് അടിയന്തിര സിന്‍ഡിക്കറ്റ് യോഗം സമവായ നിലപാടിലേക്ക് മാറിയത്. 

രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദ്ദേശം അംഗീകരിക്കാൻ കഴിയാത്തതിന്‍റെ സാഹചര്യം വൈസ് ചാൻസലർ യോഗത്തിൽ വിശദീകരിച്ചു. പ്രോട്ടോക്കോളും നിയമവശവും ആലോചിച്ചു. ഇക്കാര്യങ്ങളാണ് ഗവർണറെ ധരിപ്പിച്ചത്. വൈസ് ചാൻസലർ നൽകിയ കത്ത് ഗവർണർ പുറത്ത് വിട്ടിതിനെ യോഗത്തിൽ ചില അംഗങ്ങൾ വിമർശിച്ചു. എന്നാൽ തർക്കത്തിനില്ലെന്നും വിവാദത്തിലേക്ക് കടക്കരുതെന്നും വിസി നിർദ്ദേശിക്കുകയായിരുന്നു.

ഇതിനിടെ കേരള വിസിയെ താൻ വിമർശിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. കത്തിലെ ഭാഷയാണ് താൻ പരാമർശിച്ചത്. ചാൻസലര്‍ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നൽകിയ മൂന്ന് കത്തിൽ തൃപ്‍തനാണെന്ന സൂചന ഇന്നും ഗവർണര്‍ നൽകി. അയയുന്നുവെന്ന സൂചന നൽകുമ്പോഴും കണ്ണൂർ വിസി കേസിൽ ഗവർണര്‍ ഹൈക്കോടതിയിൽ സ്വീകരിക്കുന്ന നിലപാട് സുപ്രധാനമാണ്. ചാൻസലര്‍ സ്ഥാനത്ത് തുടർന്നാൽ കടുത്ത നടപടികളുണ്ടാകുമെന്നാണ് ഗവർണർ ആവർത്തിക്കുന്നത്. കണ്ണൂർ വിസിയുടേയും എജിയുടേയും കാര്യത്തിൽ ഗവർണറുടെ അടുത്ത നടപടികളും പ്രധാനമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇനിയും സഹിക്കാനാകില്ല, ഞങ്ങൾ സ്വിച്ച് ഓഫാക്കിയാൽ നിങ്ങളുടെ രാജ്യം മുഴുവൻ ഇരുട്ടിലാകും'; ബംഗ്ലാദേശിന് കത്തയച്ച് അദാനി ​ഗ്രൂപ്
ജല വകുപ്പ് ക്യാബിനറ്റ് ധാരണ ലംഘിച്ചു, തടസങ്ങൾ നീക്കുമെന്ന് മന്ത്രി രാജേഷ്; 'എലപ്പുള്ളി ബ്രൂവറി കേരളത്തിന് അനിവാര്യം, ഒരിഞ്ച് പിന്നോട്ടില്ല'