'സംവരണ തസ്തിക നിശ്ചയിച്ച രീതിയിൽ തെറ്റില്ല', കേരള യൂണി. അധ്യാപക നിയമനം ശരിവെച്ച് ഡിവിഷൻ ബെഞ്ച്

Published : Oct 05, 2021, 11:35 AM IST
'സംവരണ തസ്തിക നിശ്ചയിച്ച രീതിയിൽ തെറ്റില്ല', കേരള യൂണി. അധ്യാപക നിയമനം ശരിവെച്ച് ഡിവിഷൻ ബെഞ്ച്

Synopsis

സംവരണ തസ്തിക  നിശ്ചയിച്ച സർവകലാശാലയുടെ രീതിയിൽ തെറ്റില്ലന്ന് വ്യക്തമാക്കിയ  ഡിവിഷൻ ബഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. 

തിരുവനന്തപുരം:  കേരള സർവകലാശാല(kerala university ) നടത്തിയ അധ്യാപക നിയമനങ്ങൾ (teachers) ഹൈക്കോടതി ഡിവിഷൻ ( kerala high court division bench) ബഞ്ച് ശരിവെച്ചു. നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. സർക്കാരും സർവകലാശാലയും സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിംഗിൾ ബഞ്ച്  നിയമനങ്ങൾ റദ്ദാക്കിയത്. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സർവകലാശാല സംവരണം നിശ്ചയിച്ചത്. 

മോൻസൻ-പൊലീസ്-ചെമ്പോല വിവാദം സഭയിൽ, ബെഹ്റയെ സംരക്ഷിച്ച് മുഖ്യമന്ത്രി, അടിയന്തിര പ്രമേയത്തിന് അനുമതിയില്ല

സർവ്വകലാശാലയുടെ  നടപടി  ഭരണഘടന  വ്യവസ്ഥകൾക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്നായിരുന്നു സിംഗിൾ ബ‌ഞ്ചിന്റെ നിലപാട്.  എന്നാൽ ഓരേ  കാറ്റഗറിയിലും ഓരേ ശമ്പള സ്കെയിലിലും വ്യത്യസ്ത ഡിപ്പാർട്ട് മെന്‍റിൽ ജോലി ചെയ്യുന്നവരെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി സംവരണം നിശ്ചയിക്കുന്നത് തെറ്റല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സംവരണ തസ്തിക നിശ്ചയിച്ച സർവകലാശാലയുടെ രീതിയിൽ തെറ്റില്ലന്ന് വ്യക്തമാക്കിയ  ഡിവിഷൻ ബഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. നിയമനങ്ങൾ റദ്ദാക്കപ്പെട്ട അധ്യാപകരും അപ്പീൽ നൽകിയിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വന്തമായി വാട്സാപ് ഗ്രൂപ്പ് തുടങ്ങി ജി സുധാകരൻ, അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന അഭ്യൂഹം നിലിനിൽക്കെ നീക്കം
'കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവം, 10,800 കോടിയുടെ പദ്ധതികളുടെ ഈ നാടിന്‍റെ വികസനത്തിന് വേഗത വരും'; പ്രധാനമന്ത്രി