എൽഎൽബി പരീക്ഷയുടെ ഉത്തരക്കടലാസ് വിട്ടുനൽകിയില്ല; അധ്യാപികയുടെ വീട്ടിൽ ചെന്ന് പിടിച്ചെടുത്ത് കേരള സർവകലാശാല

Published : Apr 17, 2025, 09:05 PM ISTUpdated : Apr 17, 2025, 09:33 PM IST
എൽഎൽബി പരീക്ഷയുടെ ഉത്തരക്കടലാസ് വിട്ടുനൽകിയില്ല; അധ്യാപികയുടെ വീട്ടിൽ ചെന്ന് പിടിച്ചെടുത്ത് കേരള സർവകലാശാല

Synopsis

തിരുനെൽവേലിയിൽ അധ്യാപികയുടെ വീട്ടിൽ നേരിട്ടെത്തി എൽഎൽബി പരീക്ഷയുടെ ഉത്തരക്കടലാസുകൾ കേരള സർവകലാശാല ഏറ്റെടുത്തു

തിരുവനന്തപുരം: കേരള സർവകലാശയിലെ എൽഎൽബി പുനർമൂല്യനിർണയ വിവാദത്തിൽ ഉത്തരക്കടലാസുകൾ വിട്ടുനൽകാതിരുന്ന അധ്യാപികയുടെ വീട്ടിൽ ചെന്ന് കേരള സർവകലാശാല ഉത്തരക്കടലാസുകൾ ഏറ്റെടുത്തു. സർവകശാലയിൽ നിന്നുള്ള സംഘം തിരുനെൽവേലിയിൽ എത്തി പൊലീസ് സഹായത്തോടെയാണ് ഉത്തരക്കടലാസുകൾ ഏറ്റെടുത്തത്. മൂന്ന് വർഷ എൽഎൽബി കോഴ്സിലെ രണ്ടാം സെമസ്റ്റർ പ്രോപാർട്ടി ലോ വിഷയത്തിലെ 55 പേപ്പറുകളാണ് അധ്യാപിക തിരികെ നൽകാതിരുന്നത്.പ്രതിഫലത്തെ തുടർന്നുള്ള തർക്കത്തെ തുടർന്നായിരുന്നു ആൻസർ ഷീറ്റുകൾ പിടിച്ചുവച്ചത്. ഇതേ തുടർന്ന് പുനർമൂല്യനിർണയ ഫലപ്രഖ്യാപനം വൈകിയത് വിവാദമായിരുന്നു. തിരിച്ചുകിട്ടിയ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തി ഉടൻ ഫലം പ്രഖ്യാപിക്കും. വൈസ് ചാൻസിലറുടെ നിർദ്ദേശം അനുസരിച്ചാണ് സർവ്വകലാശാല സംഘം തിരുനെൽവേലിയിൽ നേരിട്ട് പോയി ഉത്തരക്കടലാസുകൾ ഏറ്റെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു
ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മന്തിയും വാങ്ങി നൽകി; നിരാഹാര സമരം അവസാനിപ്പിച്ചു