
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ ഉദ്ഘാടനത്തിലും വിവാദം. പരിപാടിയിൽ റജിസ്ട്രാറായി പങ്കെടുക്കുക ഡോ കെ എസ് അനിൽകുമാർ. ഇദ്ദേഹത്തിൻ്റെ പേരാണ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ പരിപാടിയുടെ നോട്ടീസിൽ ഉൾപ്പെടുത്തിയത്. വിസി മോഹനൻ കുന്നുമ്മലിനും പരിപാടിയിലേക്ക് ക്ഷണമുണ്ട്. റജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പനെ പരിപാടിയുടെ നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുമില്ലെന്നാണ് വിവരം. ഇന്ന് വൈകിട്ടാണ് സർവകലാശാല യൂണിയൻ ഉദ്ഘാടനം.
പ്രശസ്ത എഴുത്തുകാരൻ ടിഡി രാമകൃഷ്ണനാണ് യൂണിയൻ ഉദ്ഘാടനം നിർവഹിക്കുന്നത്. പ്രശസ്‌ത ഗായിക പുഷ്‌പാവതി പൊയ്‌പാടത്താണ് പരിപാടിയിൽ മുഖ്യാതിഥി. ആശംസകൾ അർപ്പിക്കുന്ന പ്രാസംഗികരുടെ നിരയിലാണ് വിസി മോഹനൻ കുന്നുമ്മലിനെയും പ്രൊഫ ഡോ. കെഎസ് അനിൽകുമാറിനെയും ഉൾപ്പെടുത്തിയത്. ആശംസ പ്രാസംഗികരിൽ ആദ്യ പേരുകാരനാണ് വിസി. പതിനൊന്നാമതാണ് അനിൽകുമാറിൻ്റെ പേര് ഉൾപ്പെടുത്തിയത്. ഇടത് സിൻ്റിക്കേറ്റ് അംഗങ്ങളായ അഡ്വ.ജി.മുരളീധരൻ, ഡോ.ജെഎസ്. ഷിജു ഖാൻ തുടങ്ങിയവരും ആശംസാ പ്രസംഗം നടത്തും. ഉദ്ഘാടന പരിപാടിക്ക് ശേഷം അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ബാൻ്റും അരങ്ങേറും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam