'ജോലികൾ അതിവേഗം പൂര്‍ത്തിയാക്കും' ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഒരുക്കാൻ തീരുമാനം

Published : Aug 18, 2025, 03:47 PM IST
Sabarimala

Synopsis

'ജോലികൾ അതിവേഗം പൂര്‍ത്തിയാക്കും' ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഒരുക്കാൻ തീരുമാനം

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഒരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആക്ഷൻ പ്ലാൻ അനുസരിച്ച്, ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലെയും മെയിന്റനൻസ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകി. ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ എമർജൻസി മെഡിക്കൽ സെന്ററുകൾ മുൻകൂട്ടി സജ്ജമാക്കാനും, ഈ കേന്ദ്രങ്ങളിൽ മരുന്നുകളുടെയും ആന്റി സ്‌നേക്ക് വെനത്തിൻ്റെയും ലഭ്യത ഉറപ്പാക്കാനും നിർദേശമുണ്ട്. ജീവനക്കാരുടെ നിയമനങ്ങൾ വേഗത്തിലാക്കാനും മന്ത്രി ആവശ്യപ്പെട്ടു.

ചികിത്സാ സൗകര്യങ്ങൾ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആശുപത്രികളിൽ അധിക കിടക്കകൾ സജ്ജമാക്കും. കോന്നി മെഡിക്കൽ കോളേജ് ബേസ് ആശുപത്രിയായി പ്രവർത്തിക്കും. പമ്പ ആശുപത്രിയിൽ വിപുലമായ കൺട്രോൾ റൂമും, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് അടക്കമുള്ള ഹൃദയസംബന്ധമായ ചികിത്സയും ലഭ്യമാക്കും. സന്നിധാനത്തും പമ്പയിലും ഓപ്പറേഷൻ തീയറ്ററുകളും, പൂർണ്ണ സജ്ജമായ ലാബ് സൗകര്യങ്ങളും ഒരുക്കും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ താത്ക്കാലിക ഡിസ്‌പെൻസറിയും പ്രവർത്തിക്കും.

  • ആംബുലൻസ്, സുരക്ഷ: കനിവ് 108 ആംബുലൻസ് സേവനങ്ങൾ ലഭ്യമാക്കും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നവർക്കായി പ്രത്യേകം ആംബുലൻസ് സേവനം സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് ലഭ്യമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തും. ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാർക്ക് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുമതിയില്ല.
  • ജീവനക്കാർ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ആരോഗ്യ വകുപ്പിൽ നിന്നും വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരെ നിയോഗിക്കും. മെഡിക്കൽ കോളേജുകളിൽ നിന്ന് വിദഗ്ധ കാർഡിയോളജി ഡോക്ടർമാരെയും ഫിസിഷ്യൻമാരെയും നിയോഗിക്കും. പുതിയ നിലയ്ക്കൽ ആശുപത്രിയുടെ നിർമ്മാണം മണ്ഡലകാലത്തിന് മുമ്പ് തുടങ്ങാൻ നിർദേശം നൽകി.
  • ബോധവൽക്കരണം: വിവിധ ഭാഷകളിലുള്ള ലഘുലേഖകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ ഉപയോഗിച്ച് തീർത്ഥാടകർക്ക് അവബോധം നൽകും. സോഷ്യൽ മീഡിയ വഴിയും പ്രചാരണം നടത്തും.
  • മറ്റ് സൗകര്യങ്ങൾ: കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെ 15-ൽ അധികം ആശുപത്രികളിൽ പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കും. ആയുഷ് മേഖലയുടെ സേവനവും ഉറപ്പാക്കും. പകർച്ചവ്യാധി പ്രതിരോധത്തിനായി ജില്ലാ വെക്ടർ കൺട്രോൾ ടീമിനെ ചുമതലപ്പെടുത്തി.

യോഗത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഡ്രഗ്‌സ് കൺട്രോളർ, ഭക്ഷ്യസുരക്ഷാ കമ്മീഷണർ തുടങ്ങിയവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ട് ദിവസത്തെ സന്ദർശനം, ഉപരാഷ്ട്രപതി 29 ന് തിരുവനന്തപുരത്ത്
കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയും സഹൃത്തും കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം