കേരള സ‍ർവകലാശാല വിവാദം: വിസിയുടെ രണ്ടാം നി‍ർദേശവും സിൻഡിക്കേറ്റ് തള്ളി; പിന്നാലെ മൂന്നാം നിർദേശം നൽകി മോഹൻ കുന്നുമ്മൽ

Published : Jul 10, 2025, 07:23 PM ISTUpdated : Jul 10, 2025, 07:52 PM IST
Kerala University VC, registrar

Synopsis

കേരള സർവകലാശാലയിൽ പോര് തുടരുന്നു. വിസിയുടെ രണ്ടാം നിർദേശവും സിൻഡിക്കേറ്റ് തള്ളി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പോര് തുടരുന്നു. റജിസ്ട്രാർക്ക് ഇ-ഫയലുകൾ നൽകരുതെന്ന വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിൻ്റെ രണ്ടാം നിർദ്ദേശവും നടപ്പായില്ല. ഈ നിർദേശവും സിൻഡിക്കേറ്റ് തള്ളി. അതിനിടെ റസ്ട്രാർ അനിൽകുമാറിനെതിരെ സർവകലാശാല സെക്യൂരിറ്റി സൂപ്രണ്ട് വിസിക്ക് റിപ്പോർട്ട്‌ നൽകി. സസ്പെൻഷനിലുള്ള അനിൽകുമാർ റജിസ്ട്രാറുടെ മുറിയിൽ അതിക്രമിച്ചു കയറിയെന്നാണ് വിസിക്കും ജോയിൻ്റ് റജിസ്ട്രാർക്കും നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

അനിൽകുമാർ വഴി വരുന്ന ഫയലുകൾ തനിക്ക് അയക്കേണ്ടെന്ന് വിസി നിർദേശം നൽകി. റജിസ്ട്രാർ അയക്കുന്ന ഫയലുകൾ മാറ്റിവെക്കാനും അടിയന്തരാവശ്യമുള്ള ഫയലുകൾ തനിക്ക് നേരിട്ട് അയക്കാനും ജോയിൻ്റ് റജിസ്ട്രാർക്ക് വിസി നിർദേശം നൽകി. വീസി യുടെ രണ്ട് നിർദ്ദേശവും നടപ്പാക്കാത്തതിന് പിന്നാലെയാണ് മൂന്നാം നിർദ്ദേശം.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ഫോട്ടോയിൽ തുടങ്ങിയ രാഷ്ട്രീയ തർക്കമാണ് കയ്യാങ്കളിയിലും അധികാര തർക്കത്തിലും എത്തി നിൽക്കുന്നത്. റജിസ്ട്രാറുടെ ചുമതല ഇന്ന് പ്ലാനിംഗ് ഡയറക്ടർക്ക് നൽകി വിസി ഉത്തരവിറക്കി. അനിൽകുമാറിനെ ഓഫീസിൽ കയറ്റരുതെന്ന് നിർദേശം നൽകി. പക്ഷെ, സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടഞ്ഞില്ല. അനിൽകുമാർ ഓഫീസിൽ കയറി. പ്ലാനിംഗ് ഡയറക്ടർ മിനി കാപ്പനും ചുമതലയിലുണ്ട്. ഫലത്തിൽ, കേരള സർവകലാശാലയ്ക്ക് രണ്ട് റജിസ്ട്രാറാണ്. കെ.എസ് അനിൽകുമാറിന് ഫയൽ കിട്ടാതിരിക്കാൻ വേണ്ട ഇടപെടലും വിസി ചെയ്തെങ്കിലും ഇതിലാണിപ്പോൾ സിൻഡിക്കേറ്റ് പ്രതിരോധം തീർത്തിരിക്കുന്നത്.

അതേസമയം കേരള സർവകലാശാലയിലെ സംഘർഷങ്ങളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇപ്പോഴും പ്രതികരിക്കുന്നില്ല. തിരുവനന്തപുരത്ത് ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവർണർ സംഘർഷത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് നേരിട്ട് പ്രതികരിച്ചില്ല. സർവകലാശാലയിൽ പലതും നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അകത്തെ പരിപാടിയിലും പലതും നടന്നല്ലോ എന്നായിരുന്നു മറുപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ
കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതി; ബിഎൽഒയ്ക്ക് നോട്ടീസ് അയച്ച് കോടതി, ജനുവരി 20ന് ഹാജരാകണം