കേരള സർവകലാശാല റജിസ്ട്രാർക്കെതിരെ വീണ്ടും നടപടിയുമായി വിസി; ഔദ്യോഗിക ആവശ്യത്തിന് നൽകിയ വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

Published : Jul 15, 2025, 07:06 PM ISTUpdated : Jul 15, 2025, 07:19 PM IST
Kerala University VC, registrar

Synopsis

റജിസ്ട്രാർ അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് വിസിയുടെ ഉത്തരവ്

തിരുവനന്തപുരം: കേരള സർവകലാശാലയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിസി - റജിസ്ട്രാർ പോര് തുടരുന്നു. റജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി മോഹൻ കുന്നുമ്മൽ പുതിയ ഉത്തരവിറക്കി. കാർ സർവകലാശാലയുടെ ഗാരേജിൽ സൂക്ഷിക്കാൻ നിർദ്ദേശം നൽകി. റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ മിനി കാപ്പനും, സെക്യൂരിറ്റി ഓഫീസർക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഡ്രൈവറുടെ കൈയ്യിൽ നിന്നും സെക്യൂരിറ്റി ഓഫീസർ കാറിൻ്റെ താക്കോൽ വാങ്ങി മിനി കാപ്പനെ ഏൽപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

രണ്ടാഴ്ചയായി തുടരുന്ന ഏറ്റുമുട്ടലിൽ നിരവധി ഉത്തരവുകൾ വിസി പുറപ്പെടുവിച്ചെങ്കിലും ഇതുവരെ ഒന്നും നടപ്പായിട്ടില്ല. ഈ പുതിയ ഉത്തരവിൻ്റെ ഗതിയെന്താകുമെന്നത് നാളെ അറിയാനാവും. റജിസ്ട്രാർക്കൊപ്പം ഉറച്ച നിലപാടെടുത്ത് സിൻ്റിക്കേറ്റ് നിൽക്കുന്നുണ്ട്. കേരള സ‍ർവകലാശാലയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. റജിസ്ട്രാറുടെ സസ്പെൻഷൻ സിൻ്റിക്കേറ്റ് പിൻവലിച്ചതാണ്. സിൻ്റിക്കേറ്റിനാണ് ഇതിനുള്ള നിയമപരമായ ചുമതലയും. ഇത് പ്രകാരമാണ് റജിസ്ട്രാർ വിസിയുടെ സസ്പെൻഷൻ ഉത്തരവ് മറികടന്ന് ഓഫീസിൽ തുടരുന്നത്.

വിസി സസ്പെൻറ് ചെയ്തതിനെ തുടർന്ന് കോടതിയിൽ പോയ റജിസ്ട്രാറോട് തിരികെ വന്ന് ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടത് സിൻ്റിക്കേറ്റാണ്. എന്നാൽ അനിൽകുമാറിന്റെ ചുമതലയിൽ മിനി കാപ്പനെ നിയമിച്ച വിസി ഇതിനെതിരെ തൻ്റെ നിലപാടും അറിയിച്ചു. പക്ഷെ മിനി കാപ്പനല്ല റജിസ്ട്രാറെന്നും അനിൽകുമാറാണെന്നും വ്യക്തമാക്കിയ സിൻ്റിക്കേറ്റ് ഫയലുകളുടെ ചുമതല അനിൽകുമാറിന് തന്നെയാണെന്ന് ഉറപ്പിച്ചു. എന്നാൽ അനിൽകുമാർ അയക്കുന്ന ഫയലുകൾ നോക്കില്ലെന്നും മിനി കാപ്പൻ അയക്കുന്ന ഫയലുകളേ നോക്കൂ എന്നതുമാണ് വിസിയുടെ നിലപാട്. റജിസ്ട്രാറെ ഓഫീസിൽ കയറാൻ അനുവദിക്കരുതെന്നടക്കം പല ഉത്തരവുകളും ഇതിനിടെ വിസി ഇറക്കിയെങ്കിലും ഒരെണ്ണം പോലും സ‍ർവകലാശാലയിൽ നടപ്പായില്ല. ഈ സാഹചര്യത്തിൽ റജിസ്ട്രാറുടെ പുതിയ ഉത്തരവ് നടപ്പാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നാളെ റജിസ്ട്രാർ ഔദ്യോഗിക വാഹനത്തിൽ സർവകലാശാലയിൽ വരുമോയെന്നാണ് ഇനി അറിയാനുള്ളത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം