
തിരുവനന്തപുരം: കേരളത്തിന്‍റെ തെക്കേയറ്റത്ത് നിന്ന് വടക്കോട്ടും തിരിച്ചും ഒരാൾക്ക് അതിവേഗം സഞ്ചരിക്കാനുളള പൊതു ഗതാഗത സംവിധാനങ്ങൾ പരിമിതമാണ്. രാജധാനി, ജനശതാബ്ദി ട്രെയിനുകളും മിന്നൽ ബസുമാണ് ആശ്രയിക്കാനുളളത്. വന്ദേ ഭാരത് കൂടി വരുമ്പോൾ, ഇവയോരോന്നും കേരളത്തിലെ പ്രധാന നഗരങ്ങളിലെത്തുന്ന സമയം യാത്രക്കാർക്ക് പ്രധാനമാണ്. തെക്കുവടക്ക് വേഗത്തിലെത്താൻ മലയാളിക്കുളള പൊതുഗതാഗത മാർഗങ്ങൾ അതിവേഗ ട്രെയിനുകളായ രാജധാനിയും ജനശതാബ്ദിയും കെഎസ്ആർടിസിയുടെ മിന്നൽ സൂപ്പർ ഡീലക്സുമാണ്.
മിന്നൽ സൂപ്പർ ഡീലക്സിന്റെ എല്ലാ സർവീസുകളും രാത്രിയിലാണ്. തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് മിന്നൽ ബസിന് വേണ്ടത് 2 മണിക്കൂർ 35 മിനിറ്റ് സമയമാണ്. ട്രെയിനുകളിൽ ഏറ്റവുമധികം പേർ ആശ്രയിക്കുന്നതും ചെലവ് കുറഞ്ഞതും ജനശതാബ്ദിയാണ്. കോട്ടയത്തെത്താൻ ജനശതാബ്ദിക്ക് വേണ്ടത് 2 മണിക്കൂർ 45 മിനിറ്റാണ് ആവശ്യം. രാജധാനി കോട്ടയം വഴിയില്ല. വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെത്താൻ 2 മണിക്കൂർ 05 മിനിറ്റാണ് എടുക്കുക.
എറണാകുളത്തേക്ക് ആലപ്പുഴ വഴിയാണ് മിന്നൽ സർവീസുകൾ. 3 മണിക്കൂർ 30 മിനിറ്റ് കൊണ്ട് മിന്നൽ ആലപ്പുഴ വഴി എറണാകുളത്തെത്തും. കോട്ടയം വഴിയുള്ള ജനശതാബ്ദി തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുക 4 മണിക്കൂർ 18 മിനിറ്റിലാണ്. ആലപ്പുഴ വഴിയുളള ജനശതാബ്ദി എറണാകുളത്ത് എത്തുന്നത് 3 മണിക്കൂർ 22 മിനിറ്റിൽ. ആലപ്പുഴ വഴിയുളള രാജധാനി എറണാകുളത്തെത്താൻ വേണ്ടത് 3 മണിക്കൂർ 15 മിനിറ്റ്. വന്ദേഭാരതിന് എറണാകുളത്തെത്താൻ 2 മണിക്കൂർ 57 മിനിറ്റ്.
മിന്നൽ കോട്ടയം വഴി തൃശ്ശൂരിലെത്തുന്നത് 5 മണിക്കൂർ 5 മിനിറ്റിലാണ്. ജനശതാബ്ദി കോട്ടയം വഴി തൃശ്ശൂരിലെത്താൻ 5 മണിക്കൂർ 30 മിനിറ്റ്. രാജധാനി ആലപ്പുഴ വഴി തൃശ്ശൂരിലെത്താൻ 4 മണിക്കൂർ 33 മിനിറ്റ്. വന്ദേഭാരത് തൃശ്ശൂരിലെത്തുക 4 മണിക്കൂർ 02 മിനിറ്റിലാണ്. കോഴിക്കോടേക്ക് മിന്നലിന് വേണ്ടത് 7 മണിക്കൂർ 20 മിനിറ്റ്. ജനശതാബ്ദി കോഴിക്കോടെത്തുക 7 മണിക്കൂർ 50 മിനിറ്റിലാണ്. കോട്ടയം വഴിയുളളതാണ് ഈ സർവീസ്. രാജധാനി കോഴിക്കോട് സ്റ്റേഷൻ എത്തുക 6 മണിക്കൂർ 42 മിനിറ്റിലാണ്. വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്തുന്നത് 5 മണിക്കൂർ 43 മിനിറ്റിൽ. മിന്നൽ കണ്ണൂരിലെത്തുക 9 മണിക്കൂർ 30 മിനിറ്റിലാണ്. ആലപ്പുഴ വഴി മാത്രം സർവീസ്. ജനശതാബ്ദി കണ്ണൂർ പിടിക്കുന്നത് 9 മണിക്കൂർ 35 മിനിറ്റിലാണ്. രാജധാനി കണ്ണൂരിലെത്തുന്നത് 8 മണിക്കൂർ കൊണ്ടാണ്. വന്ദേഭാരത് കണ്ണൂരിലെത്തുന്നത് 6 മണിക്കൂർ 43 മിനിറ്റിലാണ്.