വാറ്റ് കുടിശ്ശികയുടെ പേരിലുള്ള ചൂഷണംഅവസാനിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

By Web TeamFirst Published Oct 29, 2019, 10:53 AM IST
Highlights

വാറ്റിന്‍റെ പേരിലുള്ള ചൂഷണം അവസാനിപ്പിച്ചില്ലെങ്കിൽ കുറേ വ്യാപാരികൾ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: വാറ്റ് കുടിശ്ശികയുടെ പേരിലുള്ള ചൂഷണം അവസാനിപ്പിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസിറുദ്ദീൻ. ഇന്ന് ധനകാര്യ മന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ തീരുമാനം ആയില്ലെങ്കിൽ ടാക്സ് ബഹിഷ്കരിക്കാനാണ് തീരുമാനം. വാറ്റിന്‍റെ പേരിലുള്ള ചൂഷണം അവസാനിപ്പിച്ചില്ലെങ്കിൽ കുറേ വ്യാപാരികൾ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാണ് ഉള്ളത്. അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക് നീങ്ങാന്‍ ആലോചിക്കുന്നതായും വ്യാപാര വ്യവസായി ഏകോപന സമിതി പറഞ്ഞു. 

28 ലക്ഷം രൂപ  വാറ്റ് കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിൽപ്പന നികുതി വകുപ്പില്‍ നിന്നും നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഇന്നലെ റബ്ബര്‍ വ്യാപാരി തണ്ണിത്തോട് സ്വദേശി മത്തായി ഡാനിയേല്‍ ആത്മഹത്യ ചെയ്‍തിരുന്നു. സാമ്പത്തികമായി തകർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ഇത്രയും തുക മത്തായി ഡാനിയേലിന് അടയ്ക്കാൻ കഴിയില്ലായിരുന്നുവെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് എ ജെ ഷാജഹാൻ ഇന്നലെ പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്താണ് മത്തായി ഡാനിയേല്‍ ആത്മഹത്യചെയ്യതെന്നും വ്യാപാരി വ്യവസായിഏകോപനസമിതി ജില്ലാനേതൃത്വം ആരോപിച്ചിരുന്നു. 

click me!