ഇന്ധന സെസ് പിൻവലിക്കണം, ഇല്ലെങ്കിൽ സമരമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

Published : Feb 10, 2023, 02:57 PM ISTUpdated : Feb 10, 2023, 03:05 PM IST
ഇന്ധന സെസ് പിൻവലിക്കണം, ഇല്ലെങ്കിൽ സമരമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

Synopsis

കേന്ദ്രം പെട്രോളിനും ഡീസലിനും ടാക്സ് കുറച്ചപ്പോൾ സംസ്ഥാനത്തോട് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടു. കേരളം നികുതി കുറച്ചില്ല. ശക്തമായ സമരം സംഘടിപ്പിക്കും

കോഴിക്കോട് : ബജറ്റിൽ വ്യാപാരികളെ അവഗണിച്ചുവെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സമരത്തിലേക്ക് പോകാനാണ് തീരുമാനമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹെൽത്ത്‌ കാർഡ് എടുക്കാൻ ഹോട്ടൽ വ്യാപാരികൾക്ക് സമയം നീട്ടി തന്നു. ടൈഫോയിഡിന് എതിരായ കുത്തി വെപ്പ് എടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ചെറുകിട ഹോട്ടലുകാർക്ക് താങ്ങാൻ ആവില്ല. മറ്റു സംസ്ഥാങ്ങളിൽ ഇല്ലാത്ത കാര്യമാണ് ഇതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. 

മരുന്ന് കമ്പനി ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തിയാണ് ഇത് നടപ്പാക്കാൻ നോക്കുന്നത്. ഇപ്പോൾ മരുന്ന് കിട്ടാനില്ല. ഇത് പിൻവലിക്കണം. പെട്രോൾ ഡീസൽ സെസ്സ് പിൻവലിക്കണം. കേന്ദ്രം പെട്രോളിനും ഡീസലിനും ടാക്സ് കുറച്ചപ്പോൾ സംസ്ഥാനത്തോട് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടു. കേരളം നികുതി കുറച്ചില്ല. ശക്തമായ സമരം സംഘടിപ്പിക്കും. ഇത് രാഷ്ട്രീയ പാർട്ടികളുടെ സമരം പോലെ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിത കർമ സേനയുടെ പണപ്പിരിവ് അവസാനിപ്പിക്കണമെന്നും രാജു അപ്സര പറഞ്ഞു. 

ഇന്ധന വിലയുടെ കാര്യത്തിൽ നികുതി കുറച്ച കേന്ദ്രത്തിന്റെ നടപടി പോലും സംസ്ഥാനം ചെയ്യുന്നില്ല. സംസ്ഥാനം ധൂർത്ത് കുറച്ചുകൊണ്ട് ക്ഷേമ പ്രവർത്തനം നടത്തട്ടെ. വ്യാപാരികളെ ദ്രോഹിക്കുന്ന ബഡ്ജറ്റാണ് ഇത്. ഫെബ്രുവരി 20 മുതൽ 25 വരെ സമര പ്രചാരണ ജാഥ നടത്തും. 28ന് സെക്രട്ടറിയേറ്റ് ധർണയും നടത്തും. ഹെൽത്ത്‌ കാർഡ് വിഷയത്തിലും ബഡ്ജറ്റ് വിഷയത്തിലുമാണ് സമരം നടത്തുന്നത്. സമരം നടത്തുന്നത് ഒറ്റയ്ക്കാണ്.  മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി.

Read More : അനുവദിച്ചിരുന്ന തുക തീര്‍ന്നു; ഗവർണറുടെ വിമാന യാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് സർക്കാർ

PREV
Read more Articles on
click me!

Recommended Stories

ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു
കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു