തിരുവനന്തപുരത്തെ വെള്ളം കുടിക്കാന്‍ കൊള്ളാം; കേന്ദ്ര റിപ്പോർട്ട് തള്ളി ജലഅതോറിട്ടി

By Web TeamFirst Published Nov 22, 2019, 11:09 PM IST
Highlights

ജില്ലാ ഗുണനിലവാര പരിശോധനാ ലാബുകളില്‍ ഉറപ്പുവരുത്തിയ ശേഷമാണ് കുടിവെളളം വിതരണം ചെയ്യുന്നത്. 15 ഘടകങ്ങൾ പരിശോധിച്ചാണ് നിലവാരം ഉറപ്പുവരുത്തുന്നതെന്നും അതോറിട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടിവെളളം വിതരണം ചെയ്യുന്നത് ഗുണനിലവാരം ഉറപ്പാക്കിയെന്ന് ജലഅതോറിട്ടി. തിരുവനന്തപുരത്തെ വെളളം കുടിക്കാൻ കൊളളില്ലെന്ന് കേന്ദ്രസർക്കാർ റിപ്പോർട്ട് പുറത്തിറക്കിയ സാഹചര്യത്തിലാണ് വിശദീകരണവുമായി ജലഅതോറിട്ടി രംഗത്തെത്തിയത്.

ജില്ലാ ഗുണനിലവാര പരിശോധനാ ലാബുകളില്‍ ഉറപ്പുവരുത്തിയ ശേഷമാണ് കുടിവെളളം വിതരണം ചെയ്യുന്നത്. 15 ഘടകങ്ങൾ പരിശോധിച്ചാണ് നിലവാരം ഉറപ്പുവരുത്തുന്നതെന്നും അതോറിട്ടി വ്യക്തമാക്കി. 

ബിഐഎസ് നടത്തിയതായി പറയുന്ന പരിശോധനയുടെ വിശദവിവരങ്ങള്‍ അതോറിറ്റിക്ക് കിട്ടിയിട്ടില്ല. എങ്കിലും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടര്‍നടപടികൾ സ്വീകരിച്ചുകൊണ്ട് കുടിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും അതോറിട്ടി വാർത്താകുറിപ്പിൽ വ്യക്തമാക്കി.

click me!