കാർഷിക നിയമങ്ങൾക്കെതിരെ ഉടൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ

By Web TeamFirst Published Oct 7, 2020, 4:24 PM IST
Highlights

ഇതിനെയായിരിക്കും കോടതിയിൽ ചോദ്യം ചെയ്യു. കാർഷിക മേഖലയ്ക്ക് പുറമെ ഗവേഷഖ മേഖലയിലും കേന്ദ്ര സർക്കാരിന്റെ ഇടപെടലുണ്ടെന്ന് മന്ത്രി ആരോപിച്ചു

തിരുവനന്തപുരം: കേന്ദ്രം പുതുതായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ ഉടൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി സുനിൽകുമാർ. സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രസർക്കാർ കവർന്നെടുക്കുകയാണ്. ഇതിനെയായിരിക്കും കോടതിയിൽ ചോദ്യം ചെയ്യു. കാർഷിക മേഖലയ്ക്ക് പുറമെ ഗവേഷഖ മേഖലയിലും കേന്ദ്ര സർക്കാരിന്റെ ഇടപെടലുണ്ടെന്ന് മന്ത്രി ആരോപിച്ചു.

കാർഷിക നിയമത്തിനെതിരെ അതിശക്തമായ പ്രതിഷേധം രാജ്യത്തിന്റെ പല ഭാഗത്തും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി നടക്കുന്നുണ്ട്. രാജ്യത്തെമ്പാടും കർഷക സംഘടനകൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കാനാവില്ലെന്നതാണ് പ്രതിഷേധക്കാരുന്നയിക്കുന്ന പ്രധാന ആരോപണം. നേരത്തെ തന്നെ കേന്ദ്ര നിയമത്തിനെതിരെ കേരളം നിലപാടെടുത്തിരുന്നു. സുപ്രീം കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

click me!