'സ്ത്രീധനം തെറ്റല്ല'; 'ഏപ്രിൽ ഫൂളാക്കി' വനിതാ ശിശുക്ഷേമ വകുപ്പ് പരസ്യം, വിവാദം, പിന്നാലെ പിൻവലിച്ചു

By Web TeamFirst Published Apr 1, 2023, 4:47 PM IST
Highlights

ഇന്ന് നിലവിൽ വരുന്ന നിയമങ്ങളെന്ന പേരിൽ നൽകിയ പോസ്റ്റർ പരസ്യങ്ങളാണ് പിൻവലിച്ചത്. 

തിരുവനന്തപുരം : തിരുവനന്തപുരം : ഏപ്രിലിൽ മാത്രമല്ല ജീവിത്തിലും ഫൂളാകാതിരിക്കാമെന്ന പേരിൽ നൽകിയ പരസ്യം വിവാദമായതോടെ പിൻവലിച്ച് വനിതാ ശിശുക്ഷേമ വകുപ്പ്. ഇന്ന് നിലവിൽ വരുന്ന നിയമങ്ങളെന്ന പേരിൽ നൽകിയ പോസ്റ്റർ പരസ്യങ്ങളാണ് പിൻവലിച്ചത്. സ്ത്രീധനം തെറ്റല്ല, ഭാര്യയെ നിലക്ക് നിർത്താൻ ഭർത്താവിന് ബലപ്രയേഗം നടത്താം, തുല്യ ശമ്പളം നിർബന്ധമല്ല തുടങ്ങിയ ഏഴ് പരസ്യ വാചകങ്ങളായിരുന്നു ഏപ്രിൽ ഒന്നിന് വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയത്. ഇക്കൂട്ടത്തിൽ എട്ടാമതായി '#APRILFOOL പറ്റിച്ചേ' ഏപ്രിലിൽ മാത്രമല്ല ജീവിത്തിലും ഫൂളാകാതിരിക്കാമെന്ന ലാസ്റ്റ് പോസ്റ്ററും നൽകി. തെറ്റിദ്ധാരണ വളർത്തുന്നെന്ന പോസ്റ്ററുകൾ കടുത്ത വിമർശനം വന്നതോടെയാണ് പിൻവലിച്ചത്. 

click me!