
തിരുവനന്തപുരം: ഒന്നാം കേരളീയം പരിപാടിക്ക് സ്പോൺസര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരിൽ നിന്ന് ഇനിയും പണം ലഭിക്കാനുണ്ടെന്ന് സര്‍ക്കാര്‍. പരിപാടിക്ക് സ്പോൺസര്‍ഷിപ്പ് വാഗ്ദാനം ചെയ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിശദാംശങ്ങൾ തേടി പിസി വിഷ്ണുനാഥ് എംഎൽഎ സഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്പോൺസര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരും അത് നൽകിയവരുടെയും പട്ടികയിൽ നികുതി കുടിശികയുള്ളവര്‍ ഉൾപ്പെട്ട കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കേരളീയത്തിൻ്റെ ഭാഗമായി സ്ഥാപനങ്ങൾക്ക് നികുതിയിളവ് നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam