ദില്ലിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

By Web TeamFirst Published Jun 25, 2020, 11:15 AM IST
Highlights

കേരള ഹൗസിലെ മുൻ താൽക്കാലിക ജീവനക്കാരനായിരുന്നു മരിച്ച തിരുവനന്തപുരം സ്വദേശി രാജു.

ദില്ലി: ദില്ലിയിൽ  കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം നന്ദൻകോട് സ്വദേശി രാജു ആണ് മരിച്ചത്. കേരള ഹൗസിലെ മുൻ താൽക്കാലിക ജീവനക്കാരനായിരുന്നു മരിച്ച രാജു. ഇതോടെ ദില്ലിയില്‍ രോഗബാധിതരായി മരിച്ച മലയാളികളുടെ എണ്ണം 11 ആയി ഉയര്‍ന്നു. 

'മഹേശന്‍ നിരപരാധി, സമനില തെറ്റിയ സ്ഥിതിയായിരുന്നു', സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി

രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം സങ്കീർണമാകുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം ദില്ലിയിൽ ഏഴുപത്തിനായിരം കടന്നു. ഇതുവരെ 70390  പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3788 പേർക്ക് രോഗം സ്ഥിരീകരിച്ചു. ദില്ലിയിൽ ഇതുവരെ 2365 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ദില്ലിയിൽ രോഗവ്യാപനതോത് കണ്ടെത്താൻ സെറോളജിക്കൽ സർവേ തുടങ്ങുമെന്ന് സർക്കാർ അറിയിച്ചു. ജൂലൈ ആറിന്  സർവേ പൂർത്തിയാക്കും.  ഇരുപതിനായിരം സാമ്പിളുകൾ ശേഖരിക്കാനാണ് തീരുമാനം. 

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വ‌ർധന; ആകെ രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു

 

 

click me!