ആര്യയ്ക്ക് മുറിവ് കഴുത്തിൽ, ദേവിക്ക് കൈകളിൽ; രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും അരികെ: കൊലപാതകവും സംശയം

Published : Apr 03, 2024, 08:33 AM ISTUpdated : Apr 03, 2024, 09:07 AM IST
ആര്യയ്ക്ക് മുറിവ് കഴുത്തിൽ, ദേവിക്ക് കൈകളിൽ; രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും അരികെ: കൊലപാതകവും സംശയം

Synopsis

രു വർഷമായി കോട്ടയത്തെ നവീന്റെ വീട്ടിൽ താമസിക്കുന്ന ദേവി, സ്വന്തം മാതാപിതാക്കളോട് സംസാരിക്കാറില്ല

തിരുവനന്തപുരം: ഇറ്റാനഗറിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീനും - ദേവിയും ഒന്നര വർഷം മുമ്പും അരുണാചലിലെ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് വ്യക്തമായി. ഒരാഴ്ച ഇവരെ കാണാതാരിരുന്ന സമയത്താണ് വീട്ടുകാർ അന്വേഷിച്ചത്. അന്ന് കുടുംബാംഗങ്ങളോട് പറയാതെയായിരുന്നു ദമ്പതികളുടെ യാത്ര. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവരുടെ യാത്രാ വിവരം കണ്ടെത്തിയത്. അന്ന് ഇരുവരെയും കാണാതായപ്പോൾ വീട്ടുകാർ അന്വേഷണം നടത്തി. ഇക്കാര്യങ്ങൾ ദേവിയുടെ വീട്ടുകാർ ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചപ്പോൾ ദമ്പതികൾ വീട് വിട്ടിറങ്ങി. ഒരു വർഷമായി കോട്ടയത്തെ നവീന്റെ വീട്ടിൽ താമസിക്കുന്ന ദേവി, സ്വന്തം മാതാപിതാക്കളോട് സംസാരിക്കാറില്ല. ഒരു ഫാം ഹൗസ് തുടങ്ങാനെന്ന് പറഞ്ഞാണ് നവീനും ദേവിയും ആയുർവേദ ഡോക്ടർ ജോലി ഉപേക്ഷിച്ചത്.

അതേസമയം ഇറ്റാനഗറിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആര്യയുടെ മൃതദേഹത്തിൽ കഴുത്തിലാണ് ബ്ലേഡ് കൊണ്ട് പരിക്കേറ്റത്. ദേവിയുടെയും കൈകളിലും മുറിവേറ്റിട്ടുണ്ട്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും മുറിയിൽ നിന്നും കണ്ടെത്തി. ഈ സാഹചര്യത്തിൽ സ്ത്രീകൾ ഇരുവരെയും കൊലപ്പെടുത്തിയ ശേഷം നവീൻ ജീവനൊടുക്കിയതാകാമെന്നാണ് ഇറ്റാനഗര്‍ പൊലീസ് സംശയം ഉന്നയിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ശബരിമലയിൽ തിരക്ക് തുടരുന്നു, ദർശനം നടത്തിയത് 75463 ഭക്തർ; സുഗമമായ ദർശനം ഭക്തർക്ക് ആശ്വാസം
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്