
കോട്ടയം: കെവിൻ വധക്കേസ് വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതിന് സാക്ഷിയായ ഇംത്യാസാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ വിചാരണക്കിടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി.
102-ാം സാക്ഷിയായ ഇംത്യാസ്, ഫോൺ കണ്ടെടുത്തത് തന്റെ സാന്നിധ്യത്തിലല്ല എന്നാണ് കോടതിയിൽ മൊഴി മാറ്റിയത്. അതേസമയം, കെവിന്‍റെ മൃതദേഹം കണ്ടത് പൊലീസിനെ വിളിച്ചറിയിച്ച പൊതുപ്രവർത്തകൻ റെജി ജോൺസൺ ഉൾപ്പെടെ എട്ട് സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴിനൽകി. ഷാനു ചാക്കോ ഉൾപ്പെടെയുള്ള 13 പ്രതികൾ കോട്ടയത്തേക്കും, തിരികെ കൊല്ലത്തേക്കുള്ള യാത്രാമധ്യേ എടിഎം കാർഡ് സ്വൈപ്പ് ചെയ്ത് ഇന്ധനം നിറച്ചത് പേരൂർക്കട എസ് ബി ഐ ബ്രാഞ്ച് മാനേജർ കൃഷ്ണചന്ദ്രൻ സ്ഥിരീകരിച്ചു.
കേസില്‍ ഇന്നലെയും രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. 27-ാം സാക്ഷി അലൻ, 98-ാം സാക്ഷി സുലൈമാൻ എന്നിവരാണ് ഇന്നലെ പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റിയത്. എട്ടാം പ്രതി നിഷാദിന്റെ അയൽവാസിയാണ് സുലൈമാൻ. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലൻ. നേരത്തെ, രണ്ടാം പ്രതി നിയാസിന്റെ അയൽവാസികളായ സുനീഷ്, മുനീർ എന്നിവരും 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിൻ പ്രദീപും മൊഴിമാറ്റിയിരുന്നു.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam