ഒമാനിൽ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി; കല്ലമ്പലത്തെ വീട്ടിലേക്ക് വരുന്ന വഴി പിടിയിൽ, എംഡിഎംഎയുമായി ലഹരി മാഫിയയിലെ മുഖ്യകണ്ണി പിടിയിൽ

Published : Jul 11, 2025, 12:46 AM IST
mdma

Synopsis

തിരുവനന്തപുരത്ത് ഒന്നേകാൽ കിലോ എംഡിഎംഎയുമായി ലഹരി മാഫിയയിലെ മുഖ്യകണ്ണി ഡോൺ സഞ്ജു അടക്കം നാലു പേർ പിടിയിൽ. 

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. ഒമാനിൽ നിന്ന് കൊണ്ടുവന്ന ഒന്നേകാൽ കിലോ എംഡിഎംഎയുമായി ലഹരി മാഫിയയിലെ മുഖ്യകണ്ണി ഡോൺ സഞ്ജു അടക്കം നാലു പേർ പിടിയിൽ. വിമാനത്താവളത്തിൽ നിന്നും കല്ലമ്പലത്തെ വീട്ടിലേക്ക് വരുന്ന വഴിയാണ് റൂറൽ ഡാൻസാഫ് സംഘം ഇവരെ പിടികൂടിയത്.

മുഖ്യ പ്രതി സഞ്ജുവും സുഹൃത്തായ നന്ദുവും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഒമാനിലേക്ക് പോയത്. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ സഞ്ജുവും നന്ദുവും വീട്ടിലേക്ക് കുടുംബസമ്മേതമാണ് ഇന്നോവയിൽ യാത്ര ചെയ്തത്. കല്ലമ്പലത്ത് വെച്ച് റൂറൽ ഡാൻസാഫ് സംഘം വാഹനത്തിന് കൈകാണിച്ചെങ്കിലും നിറുത്തിയില്ല.

പിന്നാലെ വാഹനം തടഞ്ഞ് നിറുത്തി പരിശോധിച്ചു, ലഹരി വസ്തുക്കൾ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ ഇവരുടെ വാഹനത്തിന് പിന്നാലെ ഒരു പിക്കപ്പ് വാൻ വരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ്, വണ്ടി തടഞ്ഞു നിർത്തി പരിശോധിച്ചു. വിദേശത്തെ കാർഗോയിൽ നിന്ന് എത്തിച്ച വസ്ത്രങ്ങളും ഈന്തപ്പഴവുമായിരുന്നു വാഹനത്തിൽ. വിശദമായി നടത്തിയ പരിശോധനയിലാണ് വഴിത്തിരിവുണ്ടായത്.

ഒരു ഈന്തപ്പഴ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച ഒന്നേകാൽ കിലോ എംഡിഎംഎ കണ്ടെത്തി. അന്താരാഷ്ട്ര മാർക്കെറ്റിൽ അ‍ഞ്ചരക്കോടി രൂപ വിലവരുന്ന മയക്കുമരുന്നാണിത്. വിദേശത്ത് നിന്ന് വിമാനത്താവളത്തിലെത്തിച്ച എംഡിഎംഎ വിവിധ ഏജൻസികളുടെ കണ്ണ് വെട്ടിച്ചാണ് പുറത്ത് എത്തിച്ചത്. പിക്കപ്പ് വാനിലുണ്ടായിരുന്ന സഞ്ജുവിൻറെ സഹായികളായ ഉണ്ണിക്കണ്ണൻ, പ്രവീൺ എന്നിവരെയും പിടികൂടി. തലസ്ഥാനത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

നായ്ക്കളെ വളർത്തുന്നതിന്‍റെ മറവിൽ ലഹരിക്കച്ചവടം നടത്തിയതിന് ഡോൺ സഞ്ജു എന്നറിയപ്പെടുന്ന സഞ്ജുവിനെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. വിദേശത്ത് നിന്ന് ലഹരി വസ്തുക്കളും സ്വർണവും തന്ത്രപൂർവ്വം കടത്തുന്ന സംഘത്തിലെ കണ്ണിയാണ് സഞ്ജുവെന്ന് പൊലീസ് കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബിനാമി ഇടപാടിൽ തലസ്ഥാനത്ത് രണ്ടരകോടി രൂപയുടെ വീടും ഇയാൾ നിർമ്മിക്കുന്നുണ്ട്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം