ഹോട്ടലുടമയെ കൊലപ്പെടുത്താൻ കാരണം വെളിപ്പെടുത്തി പ്രതി: 'ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യം'

Published : Jul 11, 2025, 12:20 AM IST
hotel owner

Synopsis

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യമാണ് തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.

തിരുവനന്തപുരം: ഹോട്ടലുടമയെ ജീവനക്കാർ കൊലപ്പെടുത്താൻ കാരണം ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യമെന്ന് പൊലിസ്. ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ രണ്ടു ജീവനക്കാർ ചേർന്ന് അടിച്ചും കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയത്. പ്രതികളിലൊരാളായ നേപ്പാള്‍ സ്വദേശി ഡേവിഡിന് മുമ്പ് നിരവധി കേസുകളുണ്ടെന്നും മ്യൂസിയം പൊലിസ് പറയുന്നു. വഴുതക്കാട് ഹോട്ടൽ നടത്തുന്ന ജസ്റ്റിൻ രാജ് ജീവനക്കാർ താമസിക്കുന്നതിനായി ഇടപ്പള്ളിയിൽ ഒരു വീട് വാടകക്കെടുത്തിരുന്നു. രണ്ടാഴ്ച മുമ്പാണ് ഹോട്ടൽ ജോലിക്കായി നേപ്പാള്‍ സ്വദേശി ഡേവിയും വിഴിഞ്ഞം സ്വദേശി രാജേഷുമെത്തുയത്.

ഇന്നലെ രാവിലെ അഞ്ചു മണിക്ക് ഹോട്ടൽ തുറന്നപ്പോള്‍ രണ്ടുപേരും ജോലിക്ക് വന്നില്ല. ഹോട്ടൽ പ്രവർത്തനം തടസ്സപ്പെട്ടു. ഒൻപതര മണിയോടെ ഇടപള്ളിയില്‍ ജീവനക്കാർ താമസിക്കുനന സ്ഥലത്ത് ജസ്റ്റിൻ രാജെത്തി. മദ്യഹരിയലായിരുന്നു പ്രതികളായ ഡേവിഡും രാജേഷും. വാക്കു തർക്കത്തെ തുടർന്ന് ഇനി ജോലിക്കെത്തേണ്ടതെന്ന് ജസ്റ്റിൻ പറഞ്ഞു. വീട് ഒഴിയാനും ആവശ്യപ്പെട്ടു. പ്രതികള്‍ ചേർന്ന് ജസ്റ്റിന് അടിച്ച് നിലത്തിട്ട ശേഷം മുറിക്കുള്ളിൽ വച്ച് കഴുഞ്ഞു ഞെരിച്ച് കൊന്നു. എന്നിട്ട് വീട്ടിന് പിന്നിൽ മൃതദേഹം ഇട്ടശേഷം മെത്തകൊണ്ട് മൂടി. ജസ്റ്റിൻെറ സ്കൂട്ടറുമെടുത്താണ് പ്രതികള്‍ രക്ഷപ്പെട്ടത്. ജസ്റ്റിനെ കാണാനാതായപ്പോള്‍ സുഹൃത്തായ ഷിബു തേടിയിറങ്ങി.

മൊബൈൽ റിംഗ് ചെയ്തെങ്കിലും ആരുമെടുത്തില്ല. ഇടപ്പള്ളിയിലെ വാടകക്കെട്ടിത്തിൻെറ മുന്നിൽ വന്നു നോക്കിയെങ്കിലും സ്കൂട്ടറില്ലാത്തിനാൽ ആദ്യം മടങ്ങിപോയി. ഉച്ചയോടെ ഫോണും ഓഫായി. വൈകുന്നേരത്തോടെ വീട്ടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്ത് അടിയേറ്റ് പടുമുണ്ട്. എഞ്ചിനിയറായ ജസ്റ്റിൻ വീട് നിർമ്മാണവും നടത്തുന്നുണ്ട്. ജീവനക്കാരോട് വളരെ സൗമ്യമായി പെരുമാറുന്നയാളായിരുന്നു ജസ്റ്റിനെന്ന് ജീവനക്കാർ പറയുന്നു.ഒളിവിൽ പോയ ശേഷം അടിമലത്തുറയിലെ രാജേഷിൻെറ വീട്ടിൽ കഴിയുന്നതിനിടെയാണ് പ്രതികള്‍ പൊലിസിൻെറ പിടിയിലാകുന്നത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലിസിനെയും ആക്രമിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം