
കൊച്ചി: അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരാണ് കൊച്ചിയിൽ പിടിയിലായത്. 30,000 കിലോ വരുന്ന 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ കടത്താൻ ശ്രമിച്ച സംഘത്തിലെ കണ്ണികളാണ് ഇവർ. സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സിന്റെ ഓപ്പറേഷൻ വജ്രയിലൂടെയാണ് പ്രതികളെ പിടികൂടിയത്.
ഇന്നലെ ഇടപ്പള്ളിയിൽ നിന്നാണ് സംഘത്തിലെ പ്രധാന കണ്ണികളായ മലയാളികളെ പിടികൂടിയത്. ദില്ലിയിലെ ഗോഡൗണിൽ നിന്നാണ് ചരക്ക് പിടികൂടിയത്. ലിബിയയിലേക്ക് കടത്താനിരുന്ന ഗുളികകളാണ് പിടികൂടിയത്. സംഘത്തിലെ മറ്റൊരാളെ ബെംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയിൽ കണ്ണികളെ പിടികൂടിയത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ്. നിയന്ത്രിത വേദനസംഹാരിയാണ് ട്രെഡാമോൾ. ഉയർന്ന ശേഷിയുള്ള ട്രാമഡോൾ സംഘർഷമേഖലകളിൽ മയക്കുമരുന്നായാണ് ഉപയോഗിക്കുന്നത്. പിടികൂടിയ ചരക്കിൻ്റെ മൂല്യം ബ്ലാക്ക് മാർക്കറ്റിൽ 1000 കോടിക്ക് മുകളിൽ വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam