സർക്കാർ ടൗണ്‍ ഷിപ്പ്, 7 കുടുംബങ്ങൾക്ക് താക്കോല്‍ കൈമാറി, 178 കുടുംബങ്ങളും ഒരുമിച്ചേ താമസം ആരംഭിക്കൂ എന്ന് ദുരന്തബാധിതർ

Published : Apr 28, 2026, 05:28 PM IST
keys handed over to seven families in wayanad township housing project

Synopsis

വയനാട്ടിലെ ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങൾക്ക് താക്കോല്‍ കെമാറി. 178 കുടുംബങ്ങൾക്കാണ് ടൗണ്‍ഷിപ്പിൽ വീട് നല്‍കുന്നത്

വയനാട്: വയനാട് ദുരന്തബാധിതർക്ക് സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങൾക്ക് താക്കോല്‍ കെമാറി. 178 കുടുംബങ്ങൾക്കാണ് ടൗണ്‍ഷിപ്പിൽ വീട് നല്‍കുന്നത്. അതില്‍ ഏഴ് കുടുംബങ്ങൾക്കാണ് ഇന്ന് താക്കോല്‍ കൈമാറിയത്. എന്നാല്‍ എല്ലാവരും ഒരുമിച്ച് മാത്രമേ താമസം ആരംഭിക്കുകയുള്ളൂ എന്ന് ദുരന്തബാധിതര്‍ പറഞ്ഞു. കിഫ്കോണിന്‍റെയും ഊരാളുങ്കലിന്‍റെയും പ്രതിനിധികൾ ഗുണഭോക്താക്കളുമായി ചർച്ച നടത്തിയതിന് ശേഷമാണ് താക്കോല്‍ കൈമാറിയത്. ആദ്യമായിട്ടാണ് ടൗൺഷിപ്പിൽ കുടുംബങ്ങൾക്ക് താക്കോൽ നൽകുന്നത്. 178 കുടുംബങ്ങളിലെ 7 കുടുംബങ്ങൾക്കാണ് ആദ്യഘട്ടം എന്ന നിലയിൽ താക്കോൽ നൽകുകയായിരുന്നു. സാങ്കേതികമായി സർക്കാരിന്‍റെ ആവശ്യപ്രകാരം ഇവർ താക്കോല്‍ സ്വീകരിച്ചെങ്കിലും 178 കുടുംബങ്ങളും ഒന്നിച്ചു മാത്രമേ താമസം തുടങ്ങൂ എന്ന തീരുമാനത്തിലാണിവർ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃക്കരിപ്പൂരിലെ ശൈശവ വിവാഹം; പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്, 'വധുവിൻ്റെ പ്രായമടക്കം മറ്റ് കാര്യങ്ങൾ അറിയില്ല'
ചെന്നിത്തല വിളിച്ച് ബുദ്ധിമുട്ട് അറിയിച്ചു, ഇംഗ്ലിഷ് പത്രത്തിലെ ഫുൾ പേജ് ഫീച്ചർ പണം നൽകി കൊടുത്തതല്ല, പാർട്ടിക്ക് വിശദീകരണം നൽകുമെന്നും പ്രിജിൻ ബാബു