ആകെ പാളി കെ ഫോൺ; ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും പുരോഗതിയില്ല, സൗജന്യ കണക്ഷൻ 5304 എണ്ണം മാത്രം

Published : Apr 05, 2024, 08:46 AM IST
ആകെ പാളി കെ ഫോൺ; ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും പുരോഗതിയില്ല, സൗജന്യ കണക്ഷൻ 5304 എണ്ണം മാത്രം

Synopsis

പ്രതിദിനം 1000 കണക്ഷൻ ലക്ഷ്യമിട്ടെങ്കിലും പത്ത് മാസത്തിനിടെ നാളിതുവരെ നൽകിയത് വെറും 4102 കണക്ഷൻ മാത്രമാണ്. ഡാക് കേബിൾ വാടകയും പ്രതീക്ഷിച്ചതിന്‍റെ പകുതി മാത്രമാണ് കിട്ടുന്നത്.

തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞ് ഇന്നേക്ക് പത്ത് മാസം പിന്നിട്ടിട്ടും ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചതിന്‍റെ മൂന്നിലൊന്ന് സൗജന്യ കണക്ഷൻ പോലും നൽകാനാകാതെ കെ ഫോൺ. വാണിജ്യ കണക്ഷൻ അടക്കം വരുമാന വര്‍ദ്ധനവിനേര്‍പ്പെടുത്തിയ സംവിധാനങ്ങൾക്കുമില്ല പ്രതീക്ഷിച്ച വേഗം. പ്രതിദിനം 1000 കണക്ഷൻ ലക്ഷ്യമിട്ടെങ്കിലും പത്ത് മാസത്തിനിടെ നാളിതുവരെ നൽകിയത് വെറും 4102 കണക്ഷൻ മാത്രമാണ്. ഡാക് കേബിൾ വാടകയും പ്രതീക്ഷിച്ചതിന്‍റെ പകുതി മാത്രമാണ് കിട്ടുന്നത്.

സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പ്രഖ്യാപനം. അത് പിന്നെ ആദ്യഘട്ടത്തിൽ 14000 എണ്ണമെന്നായി. ഒരു മണ്ഡലത്തിൽ 100 പേർ എന്ന കണക്കിൽ 140 നിയോജക മണ്ഡലങ്ങളിൽ അത് കൊടുത്ത് തീര്‍ക്കാൻ പോലും കഴിഞ്ഞ പത്ത് മാസമായി കെ ഫോണിന് കഴിഞ്ഞിട്ടില്ല. കരാറെടുത്ത കേരളാ വിഷന്‍റെ വീഴ്ചയെന്ന് കെ ഫോണും കിട്ടിയ ലിസ്റ്റ് കെവൈസി ഒക്കുന്നത് പോലുമായിരുന്നില്ലെന്ന് കേരള വിഷനും പറയുന്നു. ഉദ്ഘാടന ദിവസം 2,105 കുടുംബങ്ങളിലേക്ക് സൗജന്യ കണക്ഷൻ കിട്ടിയെന്ന് അവകാശപ്പെട്ട കെ ഫോൺ ഇത് വരെ അധികം നൽകിയത് വെറും 3199 കണക്ഷൻ മാത്രമാണ്. 30438 സർക്കാർ ഓഫീസുകളിൽ ഇപ്പോഴും 21072 ഓഫീസുകളിൽ മാത്രമാണ് കെ ഫോൺ കണക്ഷൻ ഉള്ളത്. 

പദ്ധതി ചെലവും പരിപാലന തുകയും ഈ വര്‍ഷം മുതൽ കിഫ്ബി വായ്പ തിരിച്ചടവും അടക്കം ഭീമമായ തുക വേണം പിടിച്ച് നിൽക്കാൻ. താരിഫ് നിശ്ചയിച്ച് പ്രതിദിനം ആയിരം വാണിജ്യ കണക്ഷൻ നൽകി തുടങ്ങാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പത്ത് മാസം കൊണ്ട് ഇത് വരെ ആകെ കൊടുത്തത് 4102 എണ്ണം മാത്രം. ഇന്റര്‍നെറ്റ് ഉപഭോഗം കൂടുതലുള്ള 3000 വൻകിട സ്ഥാപനങ്ങൾ ഉദ്ദേശിച്ചതിൽ 36 എണ്ണം മാത്രമാണ് ഇപ്പോഴും കെ ഫോണിന്‍റെ ലിസ്റ്റിലുള്ളത്. 30,000 കിലോ മീറ്ററിൽ സംസ്ഥാനത്ത് സജ്ജമാക്കിയ ഒപ്റ്റിക്കൽ ഫൈബര്‍ നെറ്റ്‍വര്‍ക്ക് ശൃംഖലയിൽ 78000 കിലോ മീറ്ററെങ്കിലും വാടകയ്ക്ക് നൽകാനാകുമെന്നായിരുന്നു കെഫോൺ പറഞ്ഞിരുന്നത്. കിലോ മീറ്ററിന് ചുരുങ്ങിയത് 20000 രൂപ വാടക കിട്ടുമെന്നും. ശരാശരി 10000 രൂപ നിരക്കിൽ 3100 കിലോമീറ്റർ കേബിൾ മാത്രമെ ഇത് വരെ വാടകക്ക് നൽകാൻ ആയിട്ടുള്ളു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; 'പാർട്ടി പറഞ്ഞാൽ മത്സരിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഇല്ല'
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നേഴ്സുമാരുടെ പ്രതിഷേധം; കയ്യേറ്റം ചെയ്തെന്ന് ആരോപണം, സംഘർഷം