ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് മാറ്റം: കെജി സൈമണ്‍ പത്തനംതിട്ട എസ്‍പി

Published : Jan 31, 2020, 06:14 PM IST
ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് മാറ്റം: കെജി സൈമണ്‍ പത്തനംതിട്ട എസ്‍പി

Synopsis

പത്തനംതിട്ട എസ്‍പി ജി.ജയ്ദേവിനെ കോട്ടയം എസ്‍പിയായി നിയമിച്ചു. കോട്ടയം എസ്‍പിയായിരുന്ന പിഎസ് സാബുവിനെ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയായി മാറ്റി നിയമിച്ചു

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചു പണി. ജില്ലാ പൊലീസ് മേധാവിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്‍പിയായി നിയമിച്ചു. പത്തനംതിട്ട എസ്‍പി ജി.ജയ്ദേവിനെ കോട്ടയം എസ്‍പിയായി നിയമിച്ചു. കോട്ടയം എസ്‍പിയായിരുന്ന പിഎസ് സാബുവിനെ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയായി മാറ്റി നിയമിച്ചു. ക്രൈം ബ്രാഞ്ച് കണ്ണൂര്‍&കാസര്‍ഗോഡ് മേധാവി ഡോ.എ.ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്‍പിയാക്കി നിയമിച്ചു. നിലവിലെ കോഴിക്കോട് റൂറല്‍ എസ്‍പിയും കൂടത്തായി കൂട്ടക്കൊല കേസ് അന്വേഷണ ഉദ്യോഗസ്ഥനുമായ കെജി സൈമണിനെ പത്തനംതിട്ട എസ്‍പിയായി നിയമിച്ചു.  

PREV
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്