
തിരുവനന്തപുരം : അവയവമാറ്റ ശസ്ത്രക്രിയക്ക് organ transpant surgery)ശേഷം വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ (doctor)സസ്പെൻഷനെതിരെയുള്ള(suspension) സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെ ജി എം സി ടി എയുടെ പ്രതിഷേധം . ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഓപിക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
വിദഗ്ധ സമിതിയുടെ വ്യക്തമായ അന്വേഷണത്തിന് ശേഷമാകണം ഡോക്ടർമാർക്കെതിരെയുള്ള നടപടിയെന്ന് കെ ജി എം സി ടി എ ആവശ്യപ്പെടുന്നു. എടുത്തുചാടി കണ്ണിൽ പൊടിയിടുന്ന നടപടി അംഗീകരിക്കാനാകില്ല. സംവിധാനത്തിലെ പിഴവിന് ഡോക്ടർമാരെ പഴി ചാരിയിട്ട് കാര്യമില്ല. എന്ത് കുറ്റമാണ് ഡോക്ടർമാർ ചെയ്തതെന്ന് വ്യക്തമാക്കണം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഒരു പ്രോട്ടോകോൾ ലംഘനവും നടന്നിട്ടില്ല. വൃക്കയുള്ള പെട്ടിയുമെടുത്ത് പോയവര്ർ ട്രാൻസ്പ്ലാൻറ് ഐസിയുവിലേക്ക് പോകുന്നതിനു പകരം ഓപറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയി. 104 ശസ്ത്രക്രിയകൾ ഒരു പ്രശ്നവുമില്ലാതെ നടന്ന ഇവിടെ 105ാമത്തെ ശസ്ത്രക്രിയക്ക് ഇങ്ങനെ സംഭവിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണം. ശസ്ത്രക്രിയയിലെ പിഴവ് ആണെങ്കിൽ പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകുമെന്നും കെ ജി എം സി ടി എ പ്രതിനിധികൾ പറയുന്നു.
വൃക്ക മാറ്റിവച്ച രോഗി മരിച്ചത് ശസ്ത്രക്രിയ വൈകിയതിനാലെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ.ആശ തോമസിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ യൂറോളജി , നെഫ്രോളജി വിഭാദം തലവന്മാരെ സസ്പെന്ർഡ് ചെയ്തിരുന്നു
വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം , ഇങ്ങനെ
തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെത്തുടർന്ന് അവയവം സ്വീകരിച്ച രോഗി മരിച്ചെന്ന് ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെയാണ് പരാതി.കാരക്കോണം സ്വദേശി 62 വയസുള്ള സുരേഷ് കുമാറാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
കൊച്ചി രാജഗിരി ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രി ഒന്പതരയ്ക്ക് ആണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെത്തിച്ചത്. അവയവം എത്തിക്കുന്നത് വൈകാതിരിക്കാൻ പൊലിസ് സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചാണ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിച്ച വൃക്ക , സ്വീകർത്താവിൽ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ തുടങ്ങിയത് രാത്രി 9.30 ഓടെയാണെന്നാണ് ആരോപണം.കൃത്യസമയത്ത് ശസ്ത്രക്രിയ നടന്നില്ലെന്നും ശസ്ത്രക്രിയ വൈകിയതാണ് മരണകാരണമെന്നുമാണ് പരാതി
മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി ലഭ്യമാകുന്ന അവയവം അത് ചേരുന്ന രോഗിയെ കണ്ടെത്തിയാണ് നൽകുന്നത്. പ്രായം, രോഗാവസ്ഥ ഇതെല്ലാം പരിഗണിച്ചാണ് അവയവം നൽകുക. ഇന്നലെ ലഭ്യമായ വൃക്കയുമായി മാച്ച് ചെയ്യുന്ന അനിൽകുമാറിനെ വിവരം അറിയിച്ച് വീട്ടിൽ നിന്ന് വരുത്തുകയായിരുന്നു. അറിയിപ്പ് കിട്ടി മണിക്കൂറുകൾക്കുള്ളിൽ സുരേഷ് കുമാർ ആശപത്രിയിലെത്തി. അതിനുശേഷം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് തയാറാക്കി. ഇതിൻറെ ഭാഗമായി ശരീരത്തിലെ വിസർജ്യങ്ങളടക്കം നീക്കം ചെയ്യാൻ ഡയാലിസിസ് ചെയ്യേണ്ടതുണ്ട്,. പൂർണ തോതിൽ അല്ലാത്ത മിനി ഡയാലിസിസ് ആണ് നടത്തുക. അതേസമയം ഈ ഡയാലിസിസ് അടക്കം നടത്തിയാണ് രോഗിയെ ശസ്ത്രക്രിയക്ക് തയാറാക്കിയത്
വൃക്കയുമായി എത്തിയ മെഡിക്കൽ സംഘത്തിന് അത് ഓപറേഷൻ തിയറ്റിലേക്ക് കൈമാറാൻ തിയറ്ററിനു മുന്നിൽ കാത്തുനിൽക്കേണ്ടി വന്നു. ഓപറേഷൻ തിയറ്റിനുമുന്നിൽ 10 മിനിട്ടിലേറെ കാത്തെങ്കിലും അവയവം ഏറ്റുവാങ്ങാൻ നെഫ്രോളജി,യൂറോളജി വിഭാഗങ്ങളിലേയോ ഓപറേഷൻ തിയറ്ററിലെ ജീവനക്കാരോ എത്തിയില്ല. ഇവിടെ കാലതാമസം ഉണ്ടായി. തുടർന്ന് ഐസിയുവിലാണ് അവയവം സ്വീകരിച്ചത്. നെഫ്രോളജി,യൂറോളജി വിഭാഗങ്ങളിലെ ഏകോപനക്കുറവാണ് ഈ കാലതാമസത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ അനൌദ്യോഗികമായി സമ്മതിക്കുന്നുണ്ട്.
പിന്നീട് രാത്രിയോടെ ശസ്ത്രക്രിയ നടത്തി ഐ സി യുവിൽ പ്രവേശിപ്പിച്ച രോഗിക്ക് രക്തസ്രാവം ഉണ്ടായി. രക്ത സമ്മർദം താഴ്ന്നു. ഹൃദയസ്തംഭനം സംഭവിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
അതേസമയം ശസ്ത്രക്രിയ വൈകിയിട്ടില്ലെന്നും വീഴ്ച ഇല്ലെന്നും ആശുപത്രി അധികൃതർ വിശദികരിക്കുന്നു. ശസ്ത്രക്രിയ വൈകിയതല്ല മരണ കാരണമെന്നും ആശുപത്രി അധികൃതർ പറയുന്നു. ശസ്ത്രക്രിയ 8മണിയോടെ തുടങ്ങി. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ നില ശസ്ത്രക്രിയക്ക് ശേഷം അതിഗുരുതരമായെന്നും രക്തസമ്മർദം താഴ്ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നും വിശദീകരിക്കുന്നു.രോഗിയുടെ നില ഗുരുതരമാണെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. ശസ്കത്രക്രിയക്ക് മു്നപ് നടത്തിയ പരിശോധനകളിലെല്ലാം രോഗിയുടെ നില ഗുരുതരമാണെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. ശസ്ത്രക്രിയ നടത്താമെന്ന ബന്ധുക്കളുടെ പൂർണ സമ്മതത്തോടെയാണ് സുരേഷ് കുമാറിൻറെ ശസ്ത്രക്രിയ നടത്തിയതെന്നും ആശുപത്രി അധികൃതർ പറയുന്നു.
അതേസമയം അവയവം ഓപറേഷൻ തിയറ്ററിൽ സ്വീകരിക്കാത്തത് വീഴ്ചയായാണ് ആശുപത്രി അധികൃതർ കാണുന്നത്. ഓപറേഷൻ തിയറ്റർ ആ സമയം തുറക്കാത്തതിൻറെ വിശദീകരണം തേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam