ഉപകരണം കാണാതായ സംഭവം, ഡോ.ഹാരിസിനെ സംരക്ഷിക്കുമെന്ന് കെജിഎംസിടിഎ

Published : Aug 08, 2025, 12:06 PM IST
rosnara beegom

Synopsis

സ്വതന്ത്രമായ ഒരു അന്വേഷണമാണ് വേണ്ടതെന്ന് കെജിഎംസിടിഎ പ്രസിഡന്റ് റോസ്നാര ബീ​ഗം

തിരുവനന്തപുരം: ഉപകരണം കാണാതായ സംഭവത്തിൽ ഡോ.ഹാരിസിനെ സംരക്ഷിക്കുമെന്നും അദ്ദേഹത്തോടൊപ്പം നില കൊള്ളുമെന്നും കെജിഎംസിടിഎ സംഘടന. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ ഒരു വ്യക്തതയില്ലെന്നും സ്വതന്ത്രമായ ഒരു അന്വേഷണമാണ് വേണ്ടതെന്നും കെജിഎംസിടിഎ പ്രസിഡന്റ് റോസ്നാര ബീ​ഗം പറഞ്ഞു.

ഇന്നലെ ഡോ. ഹാരിസ് വിളിച്ചിരുന്നു. ഓഫീസിൽ നടന്ന പരിശോധനയിൽ വ്യക്തതയില്ലെന്നും ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടർന്നാണ് കെജിസിടിഎ അം​ഗങ്ങൾ ഇന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ കണ്ടത്. വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഞങ്ങളോടും ആവർത്തിക്കുന്നത്.

മൂന്ന് തവണയാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസമാണ് ഡോ. ഹാരിസിന്റെ ഓഫീസ് മുറിയിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തിയത്. അന്വേഷണം നടത്തണമെന്ന നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത് എന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറയുന്നത്. കാണാതായ ഉപകരണം ഹാരിസിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയെന്നും പക്ഷേ പുതിയ ബോക്സും ബില്ലും ആയിരുന്നെന്നും ഒക്കെയാണ് പറയുന്നത്. എന്നാൽ, ഇതിനൊന്നും ഒരു വ്യക്തതയില്ല. എന്താണ് ഇതിന് പിന്നിൽ ഉള്ളതെന്നതിൽ ഞങ്ങൾക്കും വ്യക്തതയില്ല. ഡോ.ഹാരിസിനോടൊപ്പമാണ് കെജിഎംസിടിഎ ഉള്ളത്. ഡോ.ഹാരിസ് സത്യസന്ധനായ ഒരു വ്യക്തിയാണ്. അദ്ദേഹത്തിന് കൂടുതൽ സമ്മർദം കൊടുക്കുന്നതിനോട് യോജിക്കുന്നില്ലെന്നും റോസ്നാര ബീ​ഗം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം