പോസ്റ്റ് മോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുനൽകിയ സംഭവം: സീനിയർ ഡോക്ടറെ ബലിയാടാക്കുന്നുവെന്ന ആരോപണവുമായി കെജിഎംസി

Published : Jun 14, 2022, 11:54 PM ISTUpdated : Jun 14, 2022, 11:55 PM IST
പോസ്റ്റ് മോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുനൽകിയ സംഭവം:  സീനിയർ ഡോക്ടറെ ബലിയാടാക്കുന്നുവെന്ന ആരോപണവുമായി കെജിഎംസി

Synopsis

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ മരണം സ്ഥിരീകരിച്ചശേഷം മൃതശരീരം ബന്ധുക്കൾക്ക് മതാചാരപ്രകാരം മറവുചെയ്യുന്നതിനായി വിട്ടുനൽകുകയായിരുന്നു.

തൃശ്ശൂ‍ർ: തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക്  വിട്ടുനൽകിയ സംഭവത്തിൽ ഓർത്തോ മൂന്ന് വിഭാഗം യൂണിറ്റ് ചീഫ് ഡോ.പി.ജെ.ജേക്കബിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം. ഏകപക്ഷീയമായെടുത്ത നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഒരു മണിക്കൂർ നേരം ഒ.പി വിഭാഗം ബഹിഷ്കരിക്കുമെന്ന് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോയിയേഷൻ അറിയിച്ചു. 

രാവിലെ 10 മുതൽ 11 വരെയാണ് ബഹിഷ്കരണ പ്രതിഷേധം. കുറ്റക്കാർക്കെതിരെ നടപടി എടുക്കാതിരിക്കുകയും യൂണിറ്റ് ചീഫ് എന്ന നിലയിലുള്ള ചുമതലകൾ കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുകയും ചെയ്ത ഡോ. ജേക്കബിനെ ബലിയാടാക്കുകയുമാണ് സർക്കാർ ചെയ്തതെന്നാണ് ഇവരുടെ ആരോപണം. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ മരണം സ്ഥിരീകരിച്ചശേഷം മൃതശരീരം ബന്ധുക്കൾക്ക് മതാചാരപ്രകാരം മറവുചെയ്യുന്നതിനായി വിട്ടുനൽകുകയായിരുന്നു. ഡ്യൂട്ടി ഡോക്ടറുടെ പിഴവ് തിരുത്തുകയാണ് ഡോ. ജേക്കബ് ചെയ്തത് കെജിഎംസിടിഎ പറഞ്ഞു

തൃശൂർ മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരണപ്പെട്ട യുസഫ് എന്ന രോഗിയുടെ മൃതശരീരം പോസ്റ്റുമോർട്ടം പരിശോധന നടത്താതെ ബന്ധുക്കൾക്ക് വിട്ടുനൽകിയ സംഭവത്തിൽ അക്കാര്യവുമായി നേരിട്ട് ബന്ധമില്ലാത്ത ഓർത്തോ-3 വിഭാഗം യൂണിറ്റ് ചീഫ് ഡോ. പി.ജെ ജേക്കബിനെതിരെ എടുത്തിട്ടുള്ള സസ്‌പെൻഷൻ നടപടി അങ്ങേയറ്റം അപലപനീയമാണ്. യഥാർത്ഥ കുറ്റക്കാർക്കെതിരെ നടപടി എടുക്കാതിരിക്കുകയും യൂണിറ്റ് ചീഫ് എന്ന നിലയിലുള്ള ചുമതലകൾ കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുകയും ചെയ്ത ഡോ. ജേക്കബിനെ ബലിയാടാക്കിക്കൊണ്ട് കുറ്റവാളികളെ സംരക്ഷിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.

ജൂൺ മാസം 8ആം തീയതി വൈകീട്ടാണ് യുസഫ് എന്ന രോഗി വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ നിലയിൽ മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗത്തിൽ എത്തുന്നത്. ഓർത്തോ-3 വിഭാഗം ഡ്യൂട്ടി ഡോക്ടർ അദ്ദേഹത്തെ പരിശോധിക്കുകയും അവശ്യമായ ചികിത്സകൾ നൽകി തീവ്രപരിചരണവിഭാഗത്തിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ ലഭ്യമായ ചികിത്സകളെല്ലാം നൽകിയെങ്കിലും ജൂൺ മാസം 11ആം തീയതി രാത്രി രോഗി മരണപ്പെടുകയായിരുന്നു. തല്സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ മരണം സ്ഥിരീകരിച്ചശേഷം മൃതശരീരം ബന്ധുക്കൾക്ക് മതാചാരപ്രകാരം മറവുചെയ്യുന്നതിനായി വിട്ടുനൽകുകയായിരുന്നു. 

നിയമപരമായ ചില ഉത്തരവാദിത്വങ്ങളിൽ ഡ്യൂട്ടി ഡോക്ടർമാരുടെ ഭാഗത്തുനിന്നും സംഭവിച്ചിട്ടുള്ള വീഴ്ച്ച കണ്ടെത്തിയപ്പോൾ അക്കാര്യം പരിഹരിക്കാനായുള്ള നടപടികൾ യൂണിറ്റ് ചീഫ് എന്ന നിലയിൽ ഡോ. ജേക്കബ് തല്സമയം തന്നെ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, മെഡിക്കൽ കോളേജിൽ നടന്ന ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ നിയോഗിച്ച അന്വേഷണ സമിതി കഴിഞ്ഞ ദിവസം തന്നെ വസ്തുതാപരമായ കാര്യങ്ങളിൽ ഒരു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതായാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. അത്തരത്തിലുള്ള ഒരു പ്രാഥമിക റിപ്പോർട്ടിനെപ്പോലും വിലയ്‌ക്കെടുക്കാതെയും വിശദമായ അന്വേഷണത്തിന് തയ്യാറാകാതെയും ഡോ. ജേക്കബിനെതിരെ സർക്കാർ എടുത്തിട്ടുള്ള തിടുക്കത്തിലുള്ള ഈ ശിക്ഷണനടപടിയിൽ കെജിഎംസിടിഎ ശക്തമായി പ്രതിഷേധിക്കുന്നു. ഈ നടപടി എത്രയുംവേഗം പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകാത്തപക്ഷം മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ പ്രതിഷേധനടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിക്കുന്നു. ഇതിന്റെ തുടക്കമായി നാളെ 15/6 രാവിലെ 10am മുതൽ 11അം വരെ OPD  ബഹിഷ്ക്കരിച്ചു പ്രതിഷേധജാഥ നടത്തുന്നതാണ്.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം