സാലറി കട്ട് നീട്ടിയ തീരുമാനത്തിനെതിരെ ഗവ. ഡോക്ടർമാരുടെ സംഘടന

By Asianet MalayalamFirst Published Sep 17, 2020, 4:25 PM IST
Highlights

ആരോഗ്യപ്രവർത്തകരുടെ ആവശ്യങ്ങൾ പോലും സർക്കാർ പരിഗണിക്കുന്നില്ലെന്നും കെജിഎംഒ പരാതിപ്പെടുന്നു.

തിരുവനന്തപുരം: കൊവിഡ് മൂലമുള്ള സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ സാലറി കട്ട് ആറ് മാസത്തേക്ക് കൂടി നീട്ടിയ സർക്കാർ നടപടിയിൽ പ്രതിഷേധം പരസ്യമാക്കി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒ. 

ആരോഗ്യപ്രവർത്തകരുടെ ആവശ്യങ്ങൾ പോലും സർക്കാർ പരിഗണിക്കുന്നില്ലെന്നും കെജിഎംഒ പരാതിപ്പെടുന്നു. സർക്കാർ ഇതേ നിലപാട് തുടരുന്ന പക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും കെജിഎംഒ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

നേരത്തെ കൊവിഡിനെതിരെ ഹോമിയോ ചികിത്സയെ പിന്തുണച്ച് ആരോഗ്യമന്ത്രി മുന്നോട്ട് വന്നപ്പോഴും ജൂനിയർ ഡോക്ടർമാരുടെ ശമ്പളവിഷയത്തിലും കെജിഎംഒ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തു വന്നിരുന്നു. 


 

click me!