ഡ്യൂട്ടിക്ക് ശേഷം പ്രാക്ടീസ് നടത്താൻ അനുമതിയുണ്ട്,വീടുകളിൽ കയറിയുള്ള വിജിലന്‍സ് പരിശോധനക്കെതിരെ ഡോക്ടര്‍മാര്‍

Published : Jun 07, 2024, 01:23 PM IST
ഡ്യൂട്ടിക്ക് ശേഷം  പ്രാക്ടീസ് നടത്താൻ അനുമതിയുണ്ട്,വീടുകളിൽ കയറിയുള്ള വിജിലന്‍സ് പരിശോധനക്കെതിരെ ഡോക്ടര്‍മാര്‍

Synopsis

വീടുകളിൽ കയറിയുള്ള പരിശോധന ഡോക്ടർമാർക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നു.ഡോക്ടർമാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നു എന്നും കെജിഎംഒഎ

തിരുവനന്തപുരം:നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലൻസ് നടപടി അപലപനീയമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ പ്രസ്താവനയില്‍ വ്യക്തമാക്കി.ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് അവരുടെ ഡ്യൂട്ടി സമയത്തിന് പുറത്തുള്ള സമയത്ത് പ്രാക്ടീസ് നടത്തുന്നതിന് സർക്കാർ അനുമതിയുണ്ട്. ശമ്പള പരിഷ്കരണ കമ്മീഷൻ പോലും ഇത് ചൂണ്ടിക്കാട്ടിയാണ് അർഹമായ ആനുകൂല്യങ്ങൾ പലതും നിഷേധിച്ചത്. മാത്രവുമല്ല മെഡിക്കൽ കോളേജുകളിൽ നിന്ന് വിഭിന്നമായി ആരോഗ്യ വകുപ്പ് ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുമില്ല.

ഈ സാഹചര്യത്തിൽ ഡോക്ടർമാരുടെ വസതികളിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഡോക്ടർമാർക്കിടയിൽ കടുത്ത അരക്ഷിതത്വം സംജാതമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നടന്ന വിജിലൻസ് നടപടിയിൽ ഡോക്ടർമാരുടെ വീടിനുള്ളിൽ കയറിയുള്ള പരിശോധനയും ഫോണിലെ ഡാറ്റ അടക്കം പരിശോധിക്കലും രോഗികളുടെ മുന്നിൽ വച്ചുള്ള ചോദ്യം ചെയ്യലും ഇത് സംബന്ധിച്ച് തെറ്റിദ്ധാരണജനകമായ വാർത്തകൾ വരുന്നതും മറ്റും പൊതുജനമധ്യേ സർക്കാർ ഡോക്ടർമാരെ ഒന്നടങ്കം അഴിമതിക്കാരായി ചിത്രീകരിക്കാൻ വഴി തെളിക്കുന്നതാണ്.

അഴിമതിയ്ക്കും നിയമലംഘനത്തിനും എതിരായ നടപടികളെ കെ.ജി.എം.ഒ.എ എക്കാലവും സ്വാഗതം ചെയ്തിട്ടുണ്ട്. വ്യക്തമായ പരാതിയുടെ അടിസ്ഥാനത്തിൽ അത്തരം നടപടിൾ ഉണ്ടാവേണ്ടതുമാണ്. എന്നാൽ സംസ്ഥാന വ്യാപകമായി ഡോക്ടർമാരെ വീടുകളിൽ കയറി അവരുടെ സ്വകാര്യതയെ പോലും ലംഘിച്ചു കൊണ്ട് അവഹേളിക്കുന്ന തരത്തിൽ നടത്തപ്പെട്ട വിജിലൻസ് റെയ്ഡുകളിൽ കെ. ജി. എം. ഒ.എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വർദ്ധിച്ചു വരുന്ന സാംക്രമിക രോഗപ്പകർച്ചയ്ക്കിടയിലും സർക്കാർ ആശുപത്രികളിലെ ശുഷ്കമായ മനുഷ്യവിഭവശേഷിയെ മറികടന്നുകൊണ്ട് ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന സർക്കാർ ഡോക്ടർമാർ അവരുടെ ജോലി സമയത്തിന് ശേഷം അനുവദനീയമായ പ്രാക്ടീസ് നടത്തിയതിനെ ഇത്തരത്തിൽ വക്രീകരിക്കുന്നത് അവരുടെ ആത്മവീര്യം തകർക്കുന്നതാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ ആകെ അഴിമതിക്കാരും കൊള്ളരുതാത്തവരും ആണെന്ന തെറ്റായ പൊതുബോധം ഉണ്ടാക്കാൻ മാത്രമെ ഇത് ഇട വരുത്തുകയുളളു.

ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുകയും അവരെ പൊതുജനമധ്യേ അപമാനിക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് കെ. ജി. എം. ഒ.എ സർക്കാരിനോട് ആവശ്യപ്പെട്ടു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് പോയ ബസിൽ അച്ഛനും അമ്മയ്ക്കുമൊപ്പം യാത്ര ചെയ്ത 10 മാസം പ്രായമായ കുഞ്ഞിന് അപസ്മാരം; ആശുപത്രിയിലെത്തിച്ചു
എൻഎസ്എസ്-എസ്എൻഡിപി സഹകരണം; 'സിപിഎം സോഷ്യൽ എഞ്ചിനീയറിങ്ങിൻ്റെ ഭാഗമല്ല, സമുദായ നേതാക്കൾ ബോധമുള്ളവർ', പ്രതികരിച്ച് സജി ചെറിയാൻ