തൃശൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി, ഒരാൾ കസ്റ്റഡിയിൽ

Published : Jun 07, 2024, 01:04 PM ISTUpdated : Jun 07, 2024, 01:09 PM IST
തൃശൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി, ഒരാൾ കസ്റ്റഡിയിൽ

Synopsis

ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. രാവിലെ 9.25 നാണ് സംഭവം. അതേസമയം, സംഭവത്തിൽ പ്രതിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്ന് ആർപിഎഫ് അറിയിച്ചു. 

തൃശൂർ: തൃശൂരിൽ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടിയെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ c2, c4 കോച്ചുകളുടെ ചില്ല് പൊട്ടിപ്പോയി. രാവിലെ 9.25 നാണ് സംഭവം. അതേസമയം, സംഭവത്തിൽ പ്രതിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്ന് ആർപിഎഫ് അറിയിച്ചു. നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. 

പുലിവാല് പിടിച്ച് ആവേശം മോഡൽ; വടിവാള് കൊണ്ട് കേക്ക് മുറിച്ചു, കസ്റ്റഡിയിലെടുത്തപ്പോൾ തടിവാൾ, തമാശയെന്ന് പൊലീസ്

പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് 38 വർഷം തടവും പിഴയും

https://www.youtube.com/watch?v=Ko18SgceYX8


 

PREV
Read more Articles on
click me!

Recommended Stories

ഇനിയും വെളിപ്പെടുത്താനുണ്ട്, സമയം പോലെ തുറന്ന് പറയുമെന്ന് പൾസർ സുനിയുടെ സഹതടവുകാരൻ; 'കോടതി പരിഹസിച്ചു'
ദിലീപിന് അനുകൂലമായ വിധി; സിനിമാ ലോകത്ത് പ്രതികൂലിച്ചും അനുകൂലിച്ചും പ്രതികരണം; നടനെ അമ്മയിലേക്കും ഫെഫ്‌കയിലേക്കും തിരിച്ചെടുത്തേക്കും