ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കും; ഡോ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ

Published : Feb 22, 2026, 11:32 AM IST
nedumangad hospital

Synopsis

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരിച്ചുകൊണ്ട് ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. ഒപിയിൽ നാളെയും സേവനമുണ്ടായിരിക്കുകയില്ല. അതേസമയം, ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് ഡോക്ടർമാർ.

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരിച്ചുകൊണ്ട് ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. ഒപിയിൽ നാളെയും സേവനമുണ്ടായിരിക്കുകയില്ല. അതേസമയം, ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് ഡോക്ടർമാർ. മറ്റന്നാൾ തിരുവനന്തപുരത്തും ഒപി ബഹിഷ്കരിക്കും.

ഡോക്ടർ ബിന്ദു സുന്ദറിന്റെ സസ്പെൻഷൻ പിൻവലിക്കുക, സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുക തുടങ്ങിവയാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ. പ്രസവ ശസ്ത്രക്രിയക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് വിദഗ്ധ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി എന്നാണ് കണ്ടെത്തൽ. നേരത്തെ തീരുമാനം എടുക്കാമായിരുന്നെന്നും അന്വേഷണ സമിതി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തൽ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അർജുൻ വീട്ടിൽ നിന്നിറങ്ങിയത് ഇപ്പോൾ വരാമെന്ന് പറഞ്ഞ്, മൊബൈൽ നോക്കിയ ശേഷം അസ്വസ്ഥനാകുന്നത് സിസിടിവിയിൽ വ്യക്തം; ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്
'ഖുറാനിൽ തൊട്ട് സത്യം ചെയ്തു, അവളല്ല എടുത്തതെന്ന്, അമ്മയെവിടെയെന്ന് കുഞ്ഞുങ്ങൾ ചോദിക്കുന്നു'; ജസീലയുടെ മരണത്തിൽ പരാതി നൽകി കുടുംബം