ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദേശങ്ങളും അപ്രായോഗികം,വിദഗ്ധരുമായി ചർച്ചചെയ്യുമെന്ന് മന്ത്രി വിശിവന്‍കുട്ടി

Published : Aug 06, 2024, 12:43 PM ISTUpdated : Aug 06, 2024, 12:46 PM IST
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദേശങ്ങളും അപ്രായോഗികം,വിദഗ്ധരുമായി ചർച്ചചെയ്യുമെന്ന് മന്ത്രി വിശിവന്‍കുട്ടി

Synopsis

അധ്യാപക നിയമനം PSC ക്ക് വിടുന്നത് ചർച്ചചെയ്തേടുക്കേണ്ട തീരുമാനം.സ്കൂൾ സമയമാറ്റം കേരളത്തിൽ പ്രായോഗികമല്ല

തിരുവനന്തപുരം:  ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദേശങ്ങളും അപ്രായോഗികമെന്ന് മന്ത്രി വി. ശിവൻകുട്ടി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. എയ്‍ഡഡ് മേഖലയിലെ അധ്യാപക നിയമനം പിഎസ്‍സി ക്ക് വിടുന്നത് ചർച്ചചെയ്തേടുക്കേണ്ട തീരുമാനമാണ്. നിയമനത്തിന് പ്രത്യേക ബോർഡ് രൂപീകരിക്കണം എന്ന കാര്യവും തീരുമാനിച്ചിട്ടില്ല. സ്കൂൾ സമയമാറ്റം കേരളത്തിൽ പ്രായോഗികമല്ല. ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ എയ്ഡഡ് അധ്യാപക നിയമനം പിഎസ്സി ക്ക് വിട്ടാൽ ശക്തമായി എതിർക്കുമെന്ന് എന്‍എസ്എസ് മുന്നറിയിപ്പ് നല്‍കി.നിയമ നടപടി സ്വീകരിക്കും.വിദ്യാഭ്യാസ രംഗത്തു വിവിധ സ്ഥാപനങ്ങളുടെ സേവനം മറക്കരുതെന്നും  എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.

ഖാദർ കമ്മിറ്റി റിപ്പോർട്ട് അപ്രായോഗികം എന്നാണ്എംഇഎസ് നിലപാട്.സാമൂഹ്യ സ്ഥിതി പഠിക്കാത്ത റിപ്പോർട്ട്ടാണി്തെന്നും എംഇഎസ് വക്താവ് പ്രതികരിച്ചു

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎം മണിയടക്കം പ്രമുഖര്‍ക്ക് സീറ്റില്ല; സ്ഥാനാര്‍ത്ഥി പട്ടിക തിരുത്തി സിപിഎം നേതൃത്വം, ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ
ആക്രി പെറുക്കിയും ചുമടെടുത്തും 20 കോടി, ഇപ്പോൾ എല്ലാ വീടുകളിലേക്കും സ്മാർട്ട് ടിവി; വീണ്ടും വിസ്മയമായി ഡിവൈഎഫ്ഐ