ജയിലുകളിൽ നിന്നും ഇനി ഖാദി ഉത്പന്നങ്ങളും: തടവുകാര്‍ക്ക് പരിശീലനം നൽകാൻ ഖാദി ബോര്‍ഡ്

Published : Feb 15, 2023, 04:44 PM ISTUpdated : Feb 15, 2023, 04:47 PM IST
ജയിലുകളിൽ നിന്നും ഇനി ഖാദി ഉത്പന്നങ്ങളും: തടവുകാര്‍ക്ക് പരിശീലനം നൽകാൻ ഖാദി ബോര്‍ഡ്

Synopsis

ജയിൽ ഡിജിപി ബൽറാം കുമാർ ഉപാദ്ധ്യായയും ഖാദിബോർഡ് സെക്രട്ടറി ഡോ. കെ.എ രതീഷും മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ ധാരണാ പത്രം കൈമാറി

തിരുവനന്തപുരം: ജയിൽ അന്തേവാസികൾക്ക് തൊഴിൽ നിപുണരാക്കി വരുമാനം ഉണ്ടാക്കാൻ  കേരള ഖാദി  ഗ്രാമ വ്യവസായ ബോർഡും സംസ്ഥാന ജയിൽ വകുപ്പും തമ്മിൽ ധാരണയായി. ജയിൽ ഡിജിപി ബൽറാം കുമാർ ഉപാദ്ധ്യായയും ഖാദിബോർഡ് സെക്രട്ടറി ഡോ. കെ.എ രതീഷും മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ ധാരണാ പത്രം കൈമാറി. ഖാദിബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പങ്കെടുത്തു. നൂൽ നൂൽപ്പ്, നെയ്ത്ത്, റെഡിമെയ്ഡ് വസ്ത്ര ഉൽപാദനം, തേനീച്ച വളർത്തൽ, മറ്റ് ഗ്രാമീണ വ്യവസായ ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയിൽ ഖാദി ബോർഡ് വഴി പരിശീലനം നൽകുക,  ഉത്പന്നങ്ങൾ ഖാദി ബോർഡ് വഴി വിൽക്കുക എന്നിവ ലക്ഷ്യമിട്ടാണ്  ധാരണാപത്രം

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം