മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

Published : Mar 22, 2026, 04:28 PM IST
KIDNAP

Synopsis

ചങ്ങരംകുളം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാളിൽ നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് പാലക്കാട് ഉപേക്ഷിച്ച കേസിലാണ് ചങ്ങരംകുളം പോലീസ് പ്രതികളെ സാഹസികമായി പിടികൂടിയത്.

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി മാനാത്ത് പറമ്പില്‍ മു ഹമ്മദ് നിഹാല്‍ (22), ആലംകോട് സ്വദേശി വലിയകത്ത് വീട്ടില്‍ കബീര്‍ (28) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് പിടികൂടിയത്. എസ്.ഐ വിനുവിന്റെയും ഡാന്‍സാഫ് അംഗങ്ങളുടെയും നേതൃത്വത്തിലുള്ള പ്രത്യേക അ ന്വേഷണ സംഘം വാഹനം പി തുടര്‍ന്ന് സാഹസികമായി പിടി കൂടുകയായിരുന്നു. പിടിയിലായ കബീര്‍ സമാനമായ നിരവധി കേ സുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ മാസമാണ് ചങ്ങരംകുളം ഒതളൂര്‍ സ്വദേ ശിയായ യുവാവിനെ എടപ്പാളി ല്‍നിന്ന് മൂന്നുപേര്‍ ചേര്‍ന്ന് ബ ലമായി കാറില്‍ കയറ്റി കൊണ്ടു പോയത്. കാറില്‍ വെച്ച് ക്രൂരമാ യി മര്‍ദിച്ച് ഗുരുതമായി പരിക്കേ ല്‍പിച്ച് പാലക്കാട് ജില്ലയിലെ വ ട്ടക്കുന്നത്ത് ഉപേക്ഷിക്കുകയായി രുന്നു. തുടര്‍ന്ന് യുവാവിന്റെ പരാ തിയില്‍ ചങ്ങരംകുളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്ര തികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല. സംഭവത്തില്‍ ഒരാളെകൂടി പിടി കൂടാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചങ്ങരംകുളം എസ്.ഐ വിനു, എസ്.സി.പി.ഒമാരായ സു രേഷ്, ഉദയകുമാര്‍, നിതീഷ് വിശ്വ നാഥ്, മണിരാജ്, സി.പി.ഒമാരായ റിനേഷ്, ശ്രീഷ്, നിതിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയി ല്‍ ഹാജരാക്കും. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ; വർക്കലയിൽ മത്സരിക്കും
ഗ്യാസ് ചോർച്ചയെ തുടർന്ന് കുടിയൊഴിപ്പിച്ചു; വീടുകളിലേക്ക് മടങ്ങിയെത്താൻ കഴിയാതെ ഇരുപതോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ