ഗ്യാസ് ചോർച്ചയെ തുടർന്ന് കുടിയൊഴിപ്പിച്ചു; വീടുകളിലേക്ക് മടങ്ങിയെത്താൻ കഴിയാതെ ഇരുപതോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ

Published : Mar 22, 2026, 04:14 PM IST
gas leak protest

Synopsis

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മടവാക്കരയിൽ പരിശോധനയ്ക്കിടെ പൈപ്പ് ലൈൻ പൊട്ടി ഗ്യാസ് ചോർച്ചയുണ്ടായത്.

തൃശൂർ: ഗ്യാസ് ചോർച്ചയെ തുടർന്ന് തൃശ്ശൂർ മണലി മടവാക്കരയിൽ കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിട്ട് 5 ദിവസം കഴിഞ്ഞു. ഇരുപതോളം കുടുംബങ്ങളെയാണ് ഗ്യാസ് ചോർച്ചയെ തുടർന്ന് കുടിയൊഴിപ്പിച്ചത്. എന്നാൽ വീട്ടിലേക്ക് എന്ന് മടങ്ങി വരാൻ കഴിയുമെന്ന ആശങ്കയിലാണ് ഇപ്പോൾ കുടുംബങ്ങൾ. അപകടമൊഴിവാക്കാനാണ് 20 കുടുംബങ്ങളെ ഒഴിപ്പിച്ചത്. എന്നാൽ 5 ദിവസമായിട്ടും അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബങ്ങൾ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. 

വളർത്തുമൃഗങ്ങളും കന്നുകാലികളും അടക്കം ഇപ്പോൾ തെരുവിലാണ് ഉള്ളത്. പണി എന്ന് തീരുമെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ അധികൃതർ അറിയിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മടവാക്കരയിൽ പരിശോധനയ്ക്കിടെ പൈപ്പ് ലൈൻ പൊട്ടി ഗ്യാസ് ചോർച്ചയുണ്ടായത്. കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന പൈപ്പ് ലൈനിൽ ആണ് വാതകച്ചോർച്ച ഉണ്ടായത്. അതേസമയം കെട്ടിയടച്ച വഴിക്ക് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ ഒത്തുചേരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിത്വം ലഭിക്കാതെ വന്നതോടെ പലരും പാർട്ടി വിട്ടു; ചിലർ അധികാരത്തിന് വേണ്ടിയാണ് നിന്നതെന്ന് ബോധ്യപ്പെട്ട കാലമാണിതെന്ന് എംഎ ബേബി
'ആരാണ് ട്രോൾ ആകുന്നതെന്ന് മെയ് നാലിന് കാണാം, പാലക്കാടും ഒറ്റപ്പാലത്തും ഇടതുപക്ഷം ജയിക്കും'; ഡോ. പി സരിൻ