'വ്യവസായം വന്നിട്ടല്ല ഭൂമി ഏറ്റെടുക്കുക, ഭൂമി ഏറ്റെടുത്താലേ വ്യവസായം വരൂ', കിഫ്‌ബിക്കെതിരായ ആരോപണങ്ങൾ തള്ളി ഐസക്; 'മുഖ്യമന്ത്രിയുമായി സംവാദത്തിനില്ല'

Published : Oct 17, 2026, 04:42 PM IST
satheesan thomas isaac

Synopsis

കിഫ്‌ബിക്കെതിരായ വിദഗ്‌ധ സമിതിയുടെ കണ്ടെത്തലുകളും വി ഡി സതീശന്‍റെ ആരോപണങ്ങളും മുൻ ധനമന്ത്രി തോമസ് ഐസക്ക് തള്ളി. കണ്ണൂരിൽ വ്യവസായ വികസനം ലക്ഷ്യമിട്ടാണ് ഭൂമി ഏറ്റെടുത്തതെന്നും അഞ്ചിരട്ടി വില നൽകിയെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി

ആലപ്പുഴ: കിഫ്‌ബിക്കെതിരായ വിദഗ്‌ധ സമിതി കണ്ടെത്തലുകളെയും മുഖ്യമന്ത്രി വി ഡി സതീശന്‍റെ ആരോപണങ്ങളെയും വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. കണ്ണൂരിൽ ആവശ്യത്തിലധികം ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണം ശരിയല്ലെന്ന് ഐസക്ക് വ്യക്തമാക്കി. കണ്ണൂരിന്‍റെ വികസന കാഴ്ചപ്പാട് മുൻനിർത്തിയാണ് ഭൂമി ഏറ്റെടുത്തത്. ദീർഘവീക്ഷണമില്ലാത്ത വിദഗ്‌ധ സമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. കണ്ണൂരിലെ ഭൂമി അഞ്ചിരട്ടി വില നൽകിയാണ് വാങ്ങിയതെന്ന സതീശന്‍റെ ആരോപണം ശരിയല്ലെന്നും ഐസക്ക് അഭിപ്രായപ്പെട്ടു. യു പി എ സർക്കാർ പാസാക്കിയ ഫെയർ കോംപൻസേഷൻ ആക്ട് പ്രകാരമാണ് പണം നൽകിയത്. ഏറ്റെടുത്ത ഭൂമിയിൽ ചെറിയ സ്ഥലം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന വിദഗ്ദ സമിതിയുടെ കണ്ടെത്തലിനെയും ഐസക്ക് വിമർശിച്ചു. ഏറ്റെടുത്ത മുഴുവൻ സ്ഥലത്തും പദ്ധതികൾ വരാൻ സമയം എടുക്കും. വ്യവസായം വന്നിട്ടല്ല ഭൂമി ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിഫ്ബിക്ക് യാതൊരു നഷ്ടവും ഉണ്ടായിട്ടല്ല ഇല്ലാതാക്കാൻ നോക്കുന്നത്. പകരമൊരു പദ്ധതി പോലും മുന്നോട്ട് വയ്ക്കാതെയാണ് കിഫ്‌ബി ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും ഐസക്ക് വിമർശിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സതീശനുമായി സംവാദത്തിനില്ലെന്നും ഐസക്ക് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ കിഫ്ബി വിമർശനം

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സമഗ്ര അവലോകനത്തിനായുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ മുന്‍ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് നടത്തിയ വാർത്താ സമ്മേളനത്തില്‍ കിഫ്ബിയുടെ കൈവശം '30,000' കോടി രൂപ പണമായും നിക്ഷേപമായും ഉണ്ടെന്നും ഇതിലാണ് ഈ സർക്കാരിന്റെ കണ്ണ് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ കിഫ്ബിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ ഓഡിറ്റ് രേഖകളിൽ നിന്നും 2026 മാർച്ച് 31ലെ കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണ്. ഇതിൽ 4,128 കോടി രൂപ സർക്കാരിന്റെ തന്നെ ട്രഷറി കോർപ്പസ് ഫണ്ട് ആണ്. ഇത് കിഴിച്ചാൽ കിഫ്ബിയുടെ ആകെ നിക്ഷേപം 6,521 കോടി രൂപയാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കിഫ്ബിയുടെ പണമായും നിക്ഷേപമായും ഉണ്ടായിരുന്നത് 6521 കോടി രൂപയാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. പക്ഷെ, കിഫ്ബിയുടെ കടബാധ്യത 32,000 കോടി രൂപയോളമാണ്. അങ്ങനെയെങ്കിൽ സുപ്രധാനമായ ഒരു ചോദ്യമുയരുന്നു. മുൻ മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞ കിഫ്ബിയുടെ കൈവശമുള്ള '30,000' കോടി രൂപ 2026 മാർച്ച് 31 ആയപ്പോൾ 6521 കോടി ആയത് എങ്ങിനെ? കിഫ്ബിയുടെ മുന്‍ ചെയര്‍മാനും അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ പിണറായി വിജയനും മുൻ‍ ധനമന്ത്രി കെ.എൻ ബാല​ഗോപാലും ഈ ചോദ്യത്തിന് മറുപടി നൽകണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെടുമ്പാശേരി മിനികൂപ്പർ അപകടം: പ്രതികൾക്ക് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി, കോടതിയിൽ നടന്നത് ശക്തമായ വാദ പ്രതിവാദം
കൊല്ലം സിപിഎമ്മിലെ വിഭാഗീയത; തരംതാഴ്ത്തിയ പി.ആർ വസന്തനടക്കം 4 പേരെയും ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു