കൊല്ലം സിപിഎമ്മിലെ വിഭാഗീയത; തരംതാഴ്ത്തിയ പി.ആർ വസന്തനടക്കം 4 പേരെയും ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു

Published : Oct 17, 2026, 03:50 PM IST
CPM Extended State Committee Meeting Begins Today

Synopsis

സംഘടനാ നടപടിയുടെ പേരിൽ പുറത്താക്കിയ പി രാധാമണി , അഡ്വ. ഗോപൻ , പി കെ ബാലചന്ദ്രൻ എന്നിവരെയും സിപിഎം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. 10 പേരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കിയിട്ടുണ്ട്.

കൊല്ലം: വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും തരംതാഴ്ത്തിയ പി.ആർ വസന്തനെ കൊല്ലം ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം. വി.എസ് പക്ഷക്കാരനായിരുന്ന പി.ആർ വസന്തൻ ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്‍റായിരുന്നു. ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.ആർ വസന്തനും സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടിയും തമ്മിലുള്ള ചേരിപ്പോരാണ് കൊല്ലത്ത് കടുത്ത വിഭാഗീയതയ്ക്ക് വഴിവെച്ചത്. അതേസമയം സംഘടനാ നടപടിയുടെ പേരിൽ പുറത്താക്കിയ പി രാധാമണി, അഡ്വ. ഗോപൻ, പി കെ ബാലചന്ദ്രൻ എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. 10 പേരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കിയിട്ടുണ്ട്.

പാർട്ടിയെ ഒന്നാകെ നാണംകെടുത്തിയ കരുനാഗപ്പള്ളിയിലെ തമ്മിലടിയിൽ സിപിഎം കൊല്ലം ജില്ലാ സമ്മേളന സമയത്താണ് കടുത്ത നടപടിയുണ്ടായത്. പി.ആർ വസന്തനടക്കം കരുനാഗപ്പള്ളിയിൽ നിന്നുള്ള 4 ജില്ലാ കമ്മിറ്റി അംഗങ്ങളെ പുതിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ വെച്ചു പൊറുപ്പിക്കില്ലെന്നതിന്റെ തെളിവാണ് നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അന്ന് പ്രതികരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത; ഡി.എ, ഡി.ആർ 2 ശതമാനം അനുവദിച്ചു
'ഇഡി പെരുമാറിയത് പിടികിട്ടാപ്പുള്ളിയോടെന്ന പോലെ, സമൻസ് ചുമരിൽ ഒട്ടിച്ചത് പിണറായിയും ഭാര്യയും മകളും വീട്ടിലില്ലാത്തപ്പോൾ'; രൂക്ഷവിമർശനവുമായി ശിവൻകുട്ടി