
കൊച്ചി: പെൺ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി ഫക്കീർ മണ്ഡൽ എന്ന അമ്പത്തിയൊന്നുകാരനെ പെരുമ്പാവൂരിൽ വച്ചാണ് പൊലീസ് പിടികൂടിയത്.
പെരുമ്പാവൂരിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണഗുഞ്ച് സ്വദേശി ഫക്കീർ മണ്ഡൽ ആണ് പൊലീസിന്‍റെ പിടിയിലായത്. പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ കേരളത്തിലെത്തിയത്. മുടിക്കലിൽ വാടകവീട്ടിലാണ് ഫക്കീർ താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് ഇയാൾ പെരുമ്പാവൂരിലെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ പശ്ചിമബംഗാൾ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. പിടികൂടിയ പ്രതിയെ പിന്നീട് പശ്ചിമബംഗാൾ പൊലീസിന് കൈമാറി. പലവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ശേഷം പെരുമ്പാവൂരിൽ പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിരവധിപേരെ ഇതിനോടകം തന്നെ പൊലീസ് പിടികൂടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam