കൊച്ചിയിൽ രാത്രിയാത്രകൾക്ക് മാറ്റം; ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം; രാത്രി 11 മുതൽ രാവിലെ ആറ് വരെ സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

Published : Jun 26, 2026, 04:49 PM IST
SA Road Ernakulam

Synopsis

എളംകുളം മെട്രോ സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ നടക്കുന്ന കൊച്ചിയിലെ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. എല്ലാ ദിവസവും രാത്രി 11 മുതൽ രാവിലെ 6 വരെ ഫാത്തിമ ചർച്ച് മുതൽ ടോക് എച്ച് റോഡ് വരെയുള്ള ഭാഗത്താണ് നിയന്ത്രണം. ഈ സമയങ്ങളിൽ വാഹന ഗതാഗതം റോഡിന്റെ ഒരു വശം മാത്രം ഉപയോഗിച്ച് കടത്തിവിടുമെന്ന് കെഎംആർഎൽ അറിയിച്ചു.

കൊച്ചി: എളംകുളം മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ കൊച്ചിയിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ജൂൺ 29 തിങ്കളാഴ്ച മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു. ഈ സാഹചര്യത്തിൽ ജൂൺ 29 മുതൽ എല്ലാ ദിവസവും രാത്രി 11:00 മണി മുതൽ രാവിലെ 6:00 മണി വരെയാണ് നിയന്ത്രണം. സഹോദരൻ അയ്യപ്പൻ റോഡിലെ ഫാത്തിമ ചർച്ച് മുതൽ ടോക് എച്ച് റോഡ് വരെയുള്ള ഭാഗത്തായിരിക്കും പ്രധാനമായും ഗതാഗതം നിയന്ത്രിക്കുക.

ട്രാഫിക് പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത നിർദ്ദേശാനുസരണമാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. നിയന്ത്രണമുള്ള സമയങ്ങളിൽ ഇരു ദിശകളിലേക്കുമുള്ള വാഹന ഗതാഗതം റോഡിന്റെ ഒരു വശം മാത്രം ഉപയോഗിച്ചായിരിക്കും കടത്തിവിടുക. ഈ റൂട്ടിലൂടെ വാഹനങ്ങളിൽ പോകുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണം. സുഗമമായ യാത്രയ്ക്കായി സ്ഥലത്തുണ്ടാകുന്ന ട്രാഫിക് പൊലീസിന്റെയും കെഎംആർഎൽ സുരക്ഷാ ജീവനക്കാരുടെയും നിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാൻ ശ്രദ്ധിക്കണം. എളംകുളം മെട്രോ സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ സുരക്ഷിതമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിനായി പൊതുജനങ്ങളും വാഹനയാത്രികരും പൂർണ്ണമായി സഹകരിക്കണമെന്ന് കെഎംആർഎൽ അഭ്യർത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മയങ്ങില്ല കേരളം'; ലഹരിക്കെതിരെ കടുത്ത നടപടികളുമായി എക്സൈസ് വകുപ്പ്; 14,722 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് മന്ത്രി എം ലിജു
അങ്കണവാടികളിൽ പട്ടിണിപ്പൂട്ട്; സർക്കാരിനെതിരെ രൂക്ഷവിമർശനം; പാൽ, മുട്ട വിതരണം വഴിമുട്ടുന്നുവെന്ന് സിപിഎം