വയനാട്ടിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിൽ കേറിയ രാജവെമ്പാല ബോണറ്റിൽ 'കുടുങ്ങി'

Published : Dec 17, 2022, 03:38 PM IST
വയനാട്ടിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിൽ കേറിയ രാജവെമ്പാല ബോണറ്റിൽ  'കുടുങ്ങി'

Synopsis

പകൽ മുറ്റത്തു കൂടെ ഇഴഞ്ഞ് കാർ ഷെഡിലേക്ക് കയറിയ പാമ്പിനെ വീട്ടുകാർ കണ്ടിരുന്നു. എന്നാൽ ചേരയാണെന്നാണ് കരുതിയിരുന്നത്.

വയനാട്: കാട്ടിക്കുളം പനവല്ലി റോഡിൽ കുണ്ടത്തിൽ പുഷ്പജന്റെ വീട്ടിലെ  ഷെഡിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പകൽ മുറ്റത്തു കൂടെ ഇഴഞ്ഞ് കാർ ഷെഡിലേക്ക് കയറിയ പാമ്പിനെ വീട്ടുകാർ കണ്ടിരുന്നു. എന്നാൽ ചേരയാണെന്നാണ് കരുതിയിരുന്നത്.

തുടർന്ന് രാത്രിയിലും പാമ്പ് പുറത്ത് വരാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ബോണറ്റിനുള്ളിൽ കുടുങ്ങിയ നിലയിൽ പാമ്പിനെ കണ്ടത്.തുടർന്ന് തൃശ്ശിലേരി സെക്ഷനിലെ വനപാലകരേയും നോർത്ത് വയനാട് വനം ഡിവിഷനിലെ പാമ്പു സംരക്ഷകൻ സുജിത്തിനേയും വിവരമറിയിച്ചു.

ഫോട്ടോ കണ്ട് ഉഗ്രവിഷമുള്ള രാജവെമ്പാലയാണ് കാറിൽ കുടുങ്ങിയതെന്ന് മനസ്സിലായ സുജിത്ത് സ്ഥലത്തെത്തി വനപാലകരുടേയും, നാട്ടുകാരുടേയും സഹായത്തോടെ  കാറിൽ നിന്നും പാമ്പിനെ സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് സുജിത്ത് പാമ്പിനെ പുറത്തെടുത്തത്. പിന്നീട് പാമ്പിനെ വനമേഖലയിൽ തുറന്നു വിട്ടു.

PREV
Read more Articles on
click me!

Recommended Stories

'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം
ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി