വിസ്മയയുടെ ആത്മഹത്യ; കിരൺകുമാറിന്റെ പിരിച്ചുവിടൽ സർവീസ് റൂൾ അനുസരിച്ചെന്ന് മന്ത്രി ആന്റണി രാജു

By Web TeamFirst Published Sep 2, 2021, 9:54 AM IST
Highlights

ക്രിമിനൽ കേസിലെ വിധി സർവീസ് ചട്ടത്തിന് ബാധകമല്ല. കിരൺകുമാറിന്റെ വിശദീകരണം നിയമപരമായി നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: വിസ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവ് കിരൺ കുമാർ മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. 
പൊലീസ് കേസ് നിലനിൽക്കുന്നതിനാൽ നടപടി എടുക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ സർവീസ് റൂൾ അനുസരിച്ചാണ് പിരിച്ച് വിട്ടതെന്ന് മന്ത്രി പറഞ്ഞു. ക്രിമിനൽ കേസിലെ വിധി സർവീസ് ചട്ടത്തിന് ബാധകമല്ല. കിരൺകുമാറിന്റെ വിശദീകരണം നിയമപരമായി നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു

കേസിൽ പ്രതിയായ കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!