വാക്സീൻ ഡോസുകളുടെ ഇടവേളയിൽ ഇളവ്; കിറ്റക്സിന്റെ ആവശ്യം സുപ്രീംകോടതി തള്ളി;നയപരമായ തീരുമാനമെന്ന് കോടതി

Web Desk   | Asianet News
Published : Feb 11, 2022, 12:28 PM IST
വാക്സീൻ ഡോസുകളുടെ ഇടവേളയിൽ ഇളവ്; കിറ്റക്സിന്റെ ആവശ്യം സുപ്രീംകോടതി തള്ളി;നയപരമായ തീരുമാനമെന്ന് കോടതി

Synopsis

പണമടച്ച് കൊവിഷീൽഡ്‌ വാക്സിൻ എടുക്കുന്നവർക്ക് രണ്ടാം ഡോസ് നാല് ആഴ്ചയ്ക്ക് ശേഷം സ്വീകരിക്കാൻ അനുവദിക്കണമെന്നായിരുന്നു കിറ്റക്സിന്റെ ആവശ്യം  

ദില്ലി: കിറ്റക്സിന്റെ(kitex) ഹർജി സുപ്രീം കോടതി (supreme court)തള്ളി. കൊവിഷീൽഡ്‌ വാക്സീൻ ഡോസുകളുടെ ഇടവേളയിൽ ഇളവ് തേടി കിറ്റക്സ് നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ല എന്നും സുപ്രീം കോടതി. 

പണമടച്ച് കൊവിഷീൽഡ്‌ വാക്സിൻ എടുക്കുന്നവർക്ക് രണ്ടാം ഡോസ് നാല് ആഴ്ചയ്ക്ക് ശേഷം സ്വീകരിക്കാൻ അനുവദിക്കണമെന്നായിരുന്നു കിറ്റക്സിന്റെ ആവശ്യം

കിറ്റെക്സിലെ തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സീൻ കുത്തിവയ്പ്പിന്  അനുമതി നൽകാൻ ആരോഗ്യ വകുപ്പിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ആദ്യം ഹൈക്കോടതിയിലാണ് നൽകിയത്. അവിടെ തള്ളിയതിനെത്തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത് 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം