കിറ്റക്സിന്‍റെ സ്ഥലത്ത് ലഹരിമരുന്ന് എങ്ങനെ എത്തി? സാബു ജേക്കബിനെതിരെ കേസ് എടുക്കണമെന്ന് ബെന്നി ബെഹനാൻ

Published : Dec 27, 2021, 03:24 PM ISTUpdated : Dec 27, 2021, 04:30 PM IST
കിറ്റക്സിന്‍റെ സ്ഥലത്ത് ലഹരിമരുന്ന് എങ്ങനെ എത്തി? സാബു ജേക്കബിനെതിരെ കേസ് എടുക്കണമെന്ന് ബെന്നി ബെഹനാൻ

Synopsis

2012ൽ കിറ്റെക്സിെനെതിരായ ആക്ഷൻ കൗൺസിൽ പ്രവർത്തകരെ ആക്രമിക്കാൻ സാബു ജേക്കബ് ഉപയോഗിച്ചത് ഈ തൊഴിലാളികളെയാണെന്ന് ബെന്നി ബെഹനാൻ.

കൊച്ചി: കിഴക്കമ്പലം അക്രമ സംഭവവുമായി (Kizhakkambalam Clash) ബന്ധപ്പെട്ട് സാബു ജേക്കബിനെതിരെയും കേസെടുക്കണമെന്ന് ബെന്നി ബെഹനാൻ (Benny Behnan). കിറ്റെക്സ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് ലഹരി മരുന്ന് എത്തിച്ചതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് സ്ഥാപനത്തിന് ഒഴിഞ്ഞു മാറാനാകില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

അവിടുത്തെ അതിഥി തൊഴിലാളികൾക്ക് അക്രമവാസനയുണ്ടാക്കിയതിൽ നിന്ന് കമ്പനിക്ക് ഒഴിഞ്ഞു മാറാനാകില്ല. 2012ൽ കിറ്റെക്സിെനെതിരായ ആക്ഷൻ കൗൺസിൽ പ്രവർത്തകരെ ആക്രമിക്കാൻ സാബു ജേക്കബ് ഉപയോഗിച്ചത് ഈ തൊഴിലാളികളെയാണ്. 20-20 യുടെ മുഖ്യ പ്രചാരകരും പ്രവർത്തകരും ഈ തൊഴിലാളികളെയാണ്. തനിക്ക് സംരക്ഷണം ഒരുക്കാനും സാബു ഇവരെ ഉപയോഗിച്ചെന്ന് ബെന്നി ബെഹനാൻ ആരോപിച്ചു.

അക്രമികള്‍ പൊലീസിനെ വധിക്കാന്‍ ശ്രമിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 162 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. സംഘർഷം തടയാനെത്തിയ സിഐ അടക്കമുള്ള പൊലീസുകാരെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. കല്ല്, മരവടി, മാരകയുധങ്ങൾ എന്നിവ ഉപയോഗിച്ച് എസ്എച്ച് ഒയെ അടക്കം ആക്രമിച്ചു. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവർ തയ്യാറായില്ല. പൊലീസ് ഉദ്യോഗസ്ഥൻ സാജനെ വധിക്കാൻ ശ്രമിച്ചത് അന്പതിലേറെ പേരുടെ സംഘമാണെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Also Read: 'ശ്രമിച്ചത് സിഐയെ അടക്കം വധിക്കാൻ', കിഴക്കമ്പലത്ത് 162 തൊഴിലാളികൾ അറസ്റ്റിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അവളുടെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വില! ഇതെന്ത് രാജ്യമാണ്? നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയില്‍ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
'ക്വട്ടേഷൻ നടന്നെങ്കിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ഗൂഢാലോചന തെളിയണം, പിന്നിലുള്ളവരെ കണ്ടെത്തണം'; പ്രതികരിച്ച് പ്രേംകുമാർ