
കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ഇന്ന് നിയമസഭയിൽ അടിയന്തിരപ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം. ടിപിയുടെ ഭാര്യ കെകെ രമ നോട്ടീസ് നൽകി. രമയുടെ പ്രസംഗവും മുഖ്യമന്ത്രിയുടെ മറുപടിയും ഏറെ നിർണ്ണായകമാകും. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ടികെ രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് സ്പെഷ്യൽ ഇളവ് നൽകാനുള്ള വഴി വിട്ട നീക്കം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.