എസ്.ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി കെ.കെ. രമ; സെലക്ടീവ് വിമര്‍ശനം ജനം മനസിലാക്കും

Published : Mar 21, 2019, 09:24 AM IST
എസ്.ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി കെ.കെ. രമ; സെലക്ടീവ് വിമര്‍ശനം ജനം മനസിലാക്കും

Synopsis

വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ പിന്തുണയ്ക്കാനുള്ള  രമയുടെ തീരുമാനത്തെ വിമര്‍ശിച്ചാണ് കഴിഞ്ഞ ദിവസം ശാരദക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്

വടകര: ആര്‍എംപിയുടെ കോണ്‍ഗ്രസ് പിന്തുണയുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച എഴുത്തുകാരി എസ്.ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി ആര്‍.എം.പി നേതാവ് കെ.കെ. രമ. ശാരദക്കുട്ടിയുടെ സെലക്ടീവ് വിമര്‍ശനം ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് അവര്‍ പ്രതികരിച്ചു. വളഞ്ഞ് മൂക്കുപിടിക്കാതെ പി.ജയരാജനെ പിന്തുണയ്ക്കുന്നുവെന്ന്  പറയാന്‍ തയാറാവണമെന്നും കെ.കെ രമ ആവശ്യപെട്ടു.  

വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ പിന്തുണയ്ക്കാനുള്ള  രമയുടെ തീരുമാനത്തെ വിമര്‍ശിച്ചാണ് കഴിഞ്ഞ ദിവസം ശാരദക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനെതിരെ വലിയ വിമര്‍ശനം പോസ്റ്റിന് അടിയില്‍ തന്നെ പലരും ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മാധ്യമത്തോട് പ്രതികരിക്കുമ്പോള്‍ കെകെ രമ തന്നെ ഇത്തരം പ്രതികരണം നടത്തിയത്.

അടിയന്തിരാവസ്ഥയുടെ നാളില്‍ പൊലീസ് ഉരുട്ടികൊന്ന എന്‍.ഐ.ടി വിദ്യാര്‍ഥി രാജനെ കാത്തിരിക്കുന്ന  അച്ഛന്‍ ഈച്ചരവാര്യരുയുടെ അവസ്ഥ സൂചിപ്പിച്ചാണ് എഴുത്തുകാരി എസ്. ശാരക്കുട്ടി കെ.കെ രമയ്ക്കെതിരെ വിമര്‍ശനം നടത്തിയത്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരന്‍റെ മകനെ പിന്തുണയ്ക്കുന്നത് ധാര്‍മികതയല്ലെന്നായിരുന്നു വിമര്‍ശനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി
റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്