'എം എം മണിയുടേത് അധിക്ഷേപം തന്നെ'; ടിപി വധത്തെ ന്യായീകരിക്കാനുള്ള വെപ്രാളമാണെന്ന് കെ കെ രമ

Published : Jul 15, 2022, 08:43 PM ISTUpdated : Jul 15, 2022, 08:57 PM IST
'എം എം മണിയുടേത് അധിക്ഷേപം തന്നെ'; ടിപി വധത്തെ ന്യായീകരിക്കാനുള്ള വെപ്രാളമാണെന്ന് കെ കെ രമ

Synopsis

എല്ലാ അംഗങ്ങളെയും മഹതി എന്നാണ് എം എം മണി വിശേഷിപ്പിക്കുന്നത് എന്ന് ചോദിച്ച കെ കെ രമ, എം എം മണിയുടേത് വാസ്തവ വിരുദ്ധമായ പ്രസ്താവനയാണെന്നും ന്യൂസ് അവറില്‍ പ്രതികരിച്ചു.

തിരുവനന്തപുരം: എം എം മണിയുടേത് അധിക്ഷേപം തന്നെയെന്ന് എംഎല്‍എ കെ കെ രമ. ടിപി വധത്തെ ന്യായീകരിക്കാനുള്ള വെപ്രാളമാണ് സഭയില്‍ കണ്ടത്. എല്ലാ അംഗങ്ങളെയും മഹതി എന്നാണ് എം എം മണി വിശേഷിപ്പിക്കുന്നത് എന്ന് ചോദിച്ച കെ കെ രമ, എം എം മണിയുടേത് വാസ്തവ വിരുദ്ധമായ പ്രസ്താവനയാണെന്നും ന്യൂസ് അവറില്‍ പ്രതികരിച്ചു. അധിക്ഷേപം സിപിഎമ്മിന്‍റെ ശൈലിയാണെന്നും പ്രകോപിപ്പിച്ചത് ഭരണകക്ഷിക്കെതിരായ വിമര്‍ശനങ്ങളാണെന്നും കെ കെ രമ വിമര്‍ശിച്ചു. വിവാദ പ്രസ്താവന നടത്തുമ്പോള്‍ മുഖ്യമന്ത്രിയും എം എം മണിയെ തിരുത്തിയില്ലെന്നും രമ വിമര്‍ശിച്ചു. ആക്ഷേപങ്ങളെ വ്യക്തപരമായി എടുക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെ കെ രമയ്‍ക്കെതിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ് മുതിര്‍ന്ന സിപിഎം നേതാവും എംഎൽഎയുമായ എം എം മണി. മഹതി നല്ല ഒന്നാന്തരം ഭാഷയാണെന്ന് പറഞ്ഞ എം എം മണി, നിയമസഭയിൽ വന്നാൽ ഇനിയും വിമർശനം കേൾക്കേണ്ടിവരുമെന്നും പറഞ്ഞു. രമയെ മുൻ നിർത്തിയുള്ള യുഡിഎഫിന്‍റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സീറ്റ് ജനതാദളിന് കൊടുത്തത് കൊണ്ട് മാത്രമാണ് രമ ജയിച്ചതെന്നും എം എം മണി തൊടുപുഴയിൽ പറഞ്ഞു.

പരാമര്‍ശത്തിൽ ഖേദമില്ലെന്നാണ് എം എം മണി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്ന് ആരോപിച്ച എം എം മണി, എന്റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണമെന്നായിരുന്നു വാ‍ര്‍ത്താ സമ്മേളനത്തിന്റെ ഒരു ഘട്ടത്തിൽ പ്രതികരിച്ചത്. കെ കെ  രമ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മുഖ്യമന്ത്രിയെ സഭയിൽ തേജോവധം ചെയ്യുകയാണ്. ഇത്രയും നാളും ഞങ്ങളാരും പ്രതികരിച്ചിട്ടില്ല. ഇന്നലെ അവര്‍ സഭയിലില്ലായിരുന്നു. വൈകുന്നേരം വന്ന അവര്‍ക്ക് പ്രത്യേകം പ്രതിപക്ഷം സമയം അനുവദിച്ചു. അത് പ്രതിപക്ഷം പ്രത്യേകം ചെയ്യുകയാണ്. അത് കൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കാമെന്ന് കരുതിയതെന്നാണ് മണിയുടെ വിശദീകരണം. 

Also Read: 'രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണം', പരാമര്‍ശത്തിൽ ഖേദമില്ല, തിരുത്തില്ല': എംഎം മണി 

നിയമസഭയിൽ ആർക്കും പ്രത്യക പദവി ഇല്ല. വിധവ അല്ലെ എന്ന് ഇന്നലെ ആദ്യം പറഞ്ഞത് പ്രതിപക്ഷ നിരയിൽ നിന്നാണ്. മഹതിയെന്ന് പറഞ്ഞപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. അവരുടെ കൂട്ടത്തിൽ നിന്നാണ് വിധവയെന്  വാക്ക് വന്നത്. അപ്പോൾ അതിന് മറുപടിയായി വിധവയായത് അവരുടെ ഒരു വിധിയല്ലേയെന്ന് ഞാൻ പറഞ്ഞുവെന്നത് ശരിയാണ്. ടിപി വധക്കേസിൽ ഞങ്ങൾക്ക് പങ്കില്ലെന്നത് ശരിയാണ്. പാര്‍ട്ടി തീരുമാനിച്ച് ചെയ്തതല്ല. കെകെ രമയോട് പ്രത്യേക വിദ്വേഷമൊന്നുമില്ല. ഇന്നലത്തെ പരാമർശം സിഎം പറഞ്ഞിട്ടല്ല . എന്റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണമെന്നും എംഎം മണി ചോദിച്ചു. ഒരു വർഷം നാല് മാസമായി രമ പിണറായിയെ വിമർശിക്കുന്നു. മുഖ്യമന്ത്രിയെ കൊലയാളി എന്ന് വരെ വിളിച്ചു. വേദനിപ്പിക്കണം എന്ന് ഉദ്ദേശിച്ചില്ല. പക്ഷേ തിരുത്തില്ലെന്നും മണി ആവ‍ര്‍ത്തിച്ച് വ്യക്തമാക്കി.

Also Read: കേന്ദ്രമന്ത്രിമാര്‍ക്ക് വിമര്‍ശനം, എംഎം മണിയുടെ വിവാദ പരാമ‍ര്‍ശം ; നിലപാട് വ്യക്തമാക്കി കോടിയേരി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രയേൽ-ഇറാൻ യുദ്ധം മുറുകുന്നു; കടുത്ത മുന്നറിയിപ്പുമായി ഇറാൻ; 'ഇതുവരെ പ്രയോഗിച്ചത് പഴയ ശേഖരം, കുഞ്ഞുങ്ങളെ കൊന്നതിന് മറുപടി നൽകും'
ജീവനക്കാർക്ക് പിണറായി സർക്കാരിന്‍റെ 'വിഷു കൈനീട്ടം', ശമ്പളത്തിന്‍റെ 50 ശതമാനം വരെ പെൻഷൻ! അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1 ന് യാഥാർഥ്യമാകും, ഉത്തരവിറങ്ങി